തിരുവനന്തപുരം : സംസ്ഥാനത്ത് തടവുകാരൻ കോവിഡ് ബാധിച്ച് മരിച്ചു. പൂജപ്പുര സെൻട്രൽ ജയിലിൽ ഒന്നര വർഷമായി വിചാരണ തടവുകാരനായി കഴിയുകയായിരുന്ന മണികണ്ഠൻ(72)ആണ് മരിച്ചത്. രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നുവെങ്കിലും മരണം സംഭവിച്ചു. അതേസമയം പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് വ്യാപനം രൂക്ഷമാണ്. 218 തടവുകാർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിത്
കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാളാട് സ്വദേശി പടയന്‍ വീട്ടില്‍ ആലി ആണ് വയനാട്ടില്‍ മരിച്ചത്. 73 വയസ്സായിരുന്നു. കഴിഞ്ഞ ജൂലൈ 28നാണ് ഇദ്ദേഹത്തെ കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു മരണം. അര്‍ബുദ രോഗ ബാധിതനായിരുന്നു. കണ്ണൂരില്‍ കെ.കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണനാണ് മരിച്ചത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കെ.കണ്ണപുരത്തെ പൊതു ശ്മശാനത്തില്‍ സംസ്കരിച്ചു.
പത്തിയൂര്‍ സ്വദേശി സദാനന്ദന്( 63) ആണ് ആലപ്പുഴയില്‍ മരിച്ചത്. ഹൃദ്രോഗം , കരള്‍ രോഗം, വൃക്ക സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ രോഗം ബാധിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മറ്റിയിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത് പത്തനംതിട്ടയില്‍ എലിയറക്കല്‍ സ്വദേശി ഷഹര്ബാനുമാണ് മരിച്ചത്. ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Post Your Comments