KeralaLatest NewsNews

പട്ടിക്ക് തീറ്റ കൊടുക്കാത്തിതിനെ ചൊല്ലി തര്‍ക്കം ; മദ്യലഹരിയില്‍ അച്ഛന്‍ മകനെ കുത്തിക്കൊന്നു

കണ്ണൂര്‍: പട്ടിക്ക് തീറ്റ കൊടുക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ മദ്യലഹരിയിലായ അച്ഛന്‍ മകനെ കുത്തിക്കൊന്നു. കണ്ണൂര്‍ പയ്യാവൂരിലാണ് സംഭവം. പയ്യാവൂര്‍ ഉപ്പ് പടന്നയില്‍ പേരകത്തനാടി സജിയുടെ കുത്തേറ്റ് മകന്‍ ഷാരോണ്‍ ആണ് മരിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഷാരോണ്‍ മരിച്ചത്. സജിയെ പയ്യാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

സജി മക്കളുമായി നിരന്തരം കലഹത്തിലാണെന്നും നേരത്തേ ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണിതെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ സജി, പട്ടിക്ക് തീറ്റ കൊടുക്കാത്തതിനെ ചൊല്ലി മകനുമായി വഴക്കിട്ടിരുന്നു. തുടര്‍ന്നാണ് ഇയാള്‍ കത്തികൊണ്ട് പുറത്ത് കുത്തിയത്.

പ്രതി മദ്യത്തിനടിയമായാണെന്നും പൊലീസ് പറയുന്നു. കൊലപാതകത്തിനായി കത്തി വാങ്ങി സൂക്ഷിച്ചത് പൊലീസ് കണ്ടെത്തി. സജിയുടെ ഭാര്യ 5 വര്‍ഷമായി ഇറ്റലിയില്‍ ഹോം നഴ്‌സായി ജോലി ചെയ്യുകയാണ്. രണ്ട് മക്കളും സജിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button