KeralaLatest NewsNews

ഇടത് സൈബർ പോരാളികൾക്ക് ആള് മാറി ? നിഷ പുരുഷോത്തമൻ എന്ന പേരുള്ള വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർക്ക് നേരെയാണ് ഇത്തവണ സൈബർ ആക്രമണം

വാർത്താ അവതാരക നിഷ പുരുഷോത്തമനാണെന്ന് തെറ്റിദ്ധരിച്ചാണ് തനിക്കെതിരെ ആക്രമണം നടക്കുന്നതെന്ന് ഫോട്ടോഗ്രാഫർ നിഷ പറയുന്നു.

മലയാളത്തിലെ ഒരു മുഖ്യധാരാ മാദ്ധ്യമത്തിലെ വാർത്താ അവതാരകയായ നിഷ പുരുഷോത്തമന് നേരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാദ്ധ്യമങ്ങളിൽ ഇടത് സൈബർ ആക്രമണം നടക്കുന്നത് വാർതത്യായിരുന്നു. എന്നാൽ അതേ പേരുള്ള മറ്റൊരാൾക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തിന്റെ വാർത്തയാണ് ഇപ്പോൾ വരുന്നത്. നിഷ പുരുഷോത്തമൻ എന്ന പേരുള്ള വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർക്ക് നേരെയാണ് ഇപ്പോൾ സൈബർ ആക്രമണം.

വാർത്താ അവതാരക നിഷ പുരുഷോത്തമനാണെന്ന് തെറ്റിദ്ധരിച്ചാണ് തനിക്കെതിരെ ആക്രമണം നടക്കുന്നതെന്ന് ഫോട്ടോഗ്രാഫർ നിഷ പറയുന്നു.ഫോട്ടോഗ്രഫറായ നിഷ പുരുഷോത്തമന്റെ സോഷ്യൽ മീഡിയ പേജുകളിലാണ് മോശം ഭാഷയിൽ ചിലർ കമന്റുകൾ ഇടുന്നത്. ഇത് സംബന്ധിച്ച് നിഷ തന്നെയാണ് ലൈവിലെത്തി തുറന്നു പറഞ്ഞത്. ആർക്ക് മെസേജ് അയക്കുകയാണെങ്കിലും അൽപ്പം സഭ്യതയോടെ ആകണമെന്നും ദയവായി മാന്യത കാട്ടണമെന്നും വിഡിയോയിലൂടെ നിഷ അഭ്യർത്ഥിക്കുന്നു. അസഭ്യം കലർന്ന മെസേജുകളുടെ സ്‌ക്രീൻ ഷോട്ടുകളും നിഷ പങ്കുവെച്ചിട്ടുണ്ട്.

വാർത്താ അവതാരകയായ നിഷാ പുരുഷോത്തമനാണെന്ന് തെറ്റിദ്ധരിച്ച് നിരവധിപേർ എനിക്ക് മെസേജ് അയക്കുന്നുണ്ട്. കൂട്ടത്തിൽ നല്ല മെസേജും മോശം മെസേജുമുണ്ട്. രണ്ടു ആളുകളോടും ഒരു കാര്യം പറയുകയാണ് നിങ്ങൾ ഉദ്ദേശിക്കുന്ന നിഷ പുരുഷോത്തമൻ ഞാനല്ല. ഞാനൊരു വന്യജീവി ഫോട്ടോഗ്രാഫറാണ്. വാർത്താ വായനയുമായി എനിക്ക് യാതൊരു ബന്ധവുമില്ല.

ഇപ്പോൾ എന്റെ ഫോട്ടോ ഉപയോഗിച്ചുള്ള സൈബർ ബുള്ളിയിങ്ങും ആരംഭിച്ചിട്ടുണ്ട്. ഫോട്ടോ ഉപയോഗിച്ച വ്യക്തിയെ നേരിട്ട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരിക്കുന്നില്ല. അതിന്റെ താഴെ വരുന്ന കമന്റും മോശമാണ്. പറയുന്നത് ആരെക്കുറിച്ചാണെന്ന് പരിശോധിക്കാനുള്ള മിനിമം മര്യാദ കാണിക്കേണ്ടതാണ്. എനിക്ക് രാഷ്ട്രീയമില്ല, താൽപര്യവുമില്ല. എന്നെ ഇതിൽ നിന്ന് ഒഴിവാക്കി തരണം. ഇതൊരു അപേക്ഷയാണെന്നും നിഷ പറയുന്നു.

shortlink

Post Your Comments


Back to top button