CinemaMollywoodLatest NewsKeralaNewsEntertainment

കോപ്പിയടിക്കാനായി അത്ര അറിയപ്പെടാത്ത പാട്ടുകാരുടെ ശബ്ദം നോക്കി തിരഞ്ഞെടുക്കുക ,പെൺകുട്ടിയ്ക്ക് മറുപടിയുമായി സം​​ഗീത സംവിധായകൻ കൈലാസ് മേനോൻ

ഗായിക ആവണി മൽഹാറിന്റെ ശബ്ദം കോപ്പിയടിച്ച് വീഡിയോ പങ്കുവെച്ച പെൺകുട്ടിയ്ക്ക് മറുപടിയുമായി സം​​ഗീത സംവിധായകൻ കൈലാസ് മേനോൻ. ഇത്തരം കോപ്പിയടികൾ നടത്തുന്നവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ചിലപ്പോൾ പൊതു സമൂഹത്തിന് മുമ്പിൽ അപഹാസ്യരാവാൻ സാധ്യതയുണ്ട്, അതിനാൽ കോപ്പിയടിക്കാനായി അത്ര അറിയപ്പെടാത്ത പാട്ടുകാരുടെ ശബ്ദം നോക്കി തിരഞ്ഞടുക്കുന്നതാണ് ബുദ്ധിയെന്ന് കൈലാസ് മേനോൻ പറയുന്നു. സഹോദരി പാടിയതാണ് എന്ന പേരിലാണ് ഫോസ്ബുക്കിലൂടെ കൈലാസിന് വീഡിയോ അയച്ചു നൽകിയത്.വിദ്യാസാ​ഗർ ഈണമിട്ട് ​ഗിരീഷ് പുത്ത‍ഞ്ചേരി വരികൾ എഴുതിയ ‘എന്തേ ഇന്നും വന്നീല’ എന്ന ​ഗാനമായിരുന്നു ഫേസ്ബുക്കിൽ മ്യൂസിക് ചലഞ്ചിനായി കൈലാസ് മേനോൻ പങ്കുവെച്ചത്. ചലഞ്ച് കണ്ട് വെറുതെ പാടിനോക്കിയതാണെന്നും താങ്കളുടെ അഭിപ്രായം അറിയാൻ വേണ്ടിയാണ് വീഡിയോ അയച്ചതെന്നുമാണ് മെസേജിൽ പറയുന്നത്. ശബ്ദം തന്റെ സഹോദരിയുടേത് തന്നെയാണെന്ന് വാദിക്കുന്ന മെസേജുകളുടെ സ്ക്രീൻഷോട്ടുകളും, ആവണിയുടെ ശബ്ദത്തിനൊപ്പം ഡബ്ബ് ചെയ്യുന്ന തരത്തിലുളള വീഡിയോയും കൈലാസ് പോസ്റ്റിനൊപ്പം പങ്കുവെയ്ക്കുന്നുണ്ട്. ഒപ്പം ഒറിജിനൽ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

കൈലാസിന്റെ കുറിപ്പ് ഇങ്ങനെ:

ഇതൊരു പുതിയ തരം പ്രതിഭാസമാണ്..ഒരേ ശബ്ദമുള്ള, ഒരേ ഭാവത്തോടു കൂടി, ഒരു വ്യത്യാസവുമില്ലാതെ പാടുന്ന ഈ പ്രക്രിയയെ മെഡിക്കൽ സയൻസിൽ ‘ വോയിസ് ക്ലോണിംഗ്’ എന്ന് പറയും. ഇത്തരം ശബ്ദമുള്ളവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ചിലപ്പോൾ അവരുടേതല്ലാത്ത കാരണത്താൽ പൊതുസമൂഹത്തിന് മുമ്പിൽ അപഹാസ്യരാവാൻ സാധ്യതയുള്ളതിനാൽ, അത്ര അറിയപ്പെടാത്ത പാട്ടുകാരുടെ ശബ്ദമാണ് നിങ്ങൾക്കെങ്കിൽ മാത്രം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്യുന്നതാണ് ബുദ്ധി’ – കൈലാസ് മേനോൻ ഫെയ്സ്ബുക്കിൽ കുറിക്കുന്നു.

shortlink

Post Your Comments


Back to top button