കൊച്ചി : എഴുപുന്ന സ്വദേശിനിയായ യുവതി മരിച്ച സംഭവത്തില്‍ സംഭവത്തില്‍ കാമുകൻ അറസ്റ്റിൽ. ബുധനാഴ്ച്ചയായിരുന്നു പത്തൊൻതുകാരിയായ യുവതി രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്. വൈപ്പിന്‍ എടവനക്കാട് കാവുങ്കല്‍ വീട്ടില്‍ ഗോകുലിനെ (25) ആണ് സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റു ചെയ്തത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. യുവതിയെ ഫേസ്ബുക്ക് വഴിയണ് ഗോകുല്‍ പരിചയപ്പെടുന്നത്. സോഷ്യല്‍ മീഡിയയിലൂടെ അടുത്ത ഇരുവരും ബുധനാഴ്ച രാവിലെ കൊച്ചിയിലെത്തി. ഇന്റര്‍വ്യൂവിനെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. ഇരുവരും സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ഒരു ലോഡ്ജില്‍ മുറിയെടുത്തു. ഇവര്‍ തമ്മില്‍ ശാരീരികബന്ധത്തിനിടെ രക്തസ്രാവമുണ്ടായെങ്കിലും സ്വാഭാവികമെന്ന് കരുതി കാര്യമാക്കായില്ല.
എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഗോകുല്‍ ചില സുഹൃത്തുക്കളുടെ സഹായത്തോടെ യുവതിയെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പിന്നാലെ യുവാവ് ഇവിടെ നിന്നും മുങ്ങി. തുടർന്ന് പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവാവുമായി നിരന്തരം വിളിച്ചത് കണ്ടെത്തി. ഇതിനിടെ സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ലോഡ്ജിലും പോലീസെത്തി. ഇവിടെ മുറിയെടുത്തപ്പോള്‍ യുവാവ് തന്റെ നമ്പറും അഡ്രസ് പ്രൂഫും എല്ലാം നല്‍കിയിരുന്നു. ഇതോടെയാണ് പോലീസ് ഗോകുലിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.
Post Your Comments