KeralaLatest NewsNews

ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടംനേടി നാല് വയസുകാരന്‍. സകലകലാവല്ലഭനായ വിദ്യുത്.

ലോകത്തെ വിവിധ മേഖലകളിലുള്ള ഏറ്റവും കൂടുതല്‍ ലോഗോകള്‍ തിരിച്ചറിഞ്ഞാണ് വിദ്യുത് റെക്കോഡിട്ടത്

പാലക്കാട്,   ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടംനേടി നാല് വയസുകാരന്‍. സകലകലാവല്ലഭനായ വിദ്യുത്. വി ആണ് പുതിയ റെക്കോഡ് സൃഷ്ടിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടംപിടിച്ചിരിക്കുന്നത്. ചെറുപ്രായത്തിനിടയില്‍ ലോകത്തെ വിവിധ മേഖലകളിലുള്ള ഏറ്റവും കൂടുതല്‍ ലോഗോകള്‍ തിരിച്ചറിഞ്ഞാണ് വിദ്യുത് റെക്കോഡിട്ടത്. 4 വയസും 5 മാസവും മാത്രം പ്രായമുള്ളപ്പോഴാണ് ഈ കൊച്ചുമിടുക്കന്‍ റെക്കോഡ് ബുക്കില്‍ ഇടം നേടിയത്. 2015 ഡിസംബർ 18നാണ് വിദ്യുത് ജനിച്ചത്. 2020 ജൂൺ 1നാണ് വിദ്യുതിനെ തേടി റെക്കോഡ് എത്തിയത്.

ഇ-കൊമേഴ്‌സ്, ഇലക്ട്രോണിക് ബ്രാന്‍ഡുകള്‍, കാര്‍ ബ്രാന്‍ഡുകള്‍, മൊബൈല്‍ ഫോണുകള്‍, സട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍, ബാങ്കുകള്‍, കായിക ഉപകരണങ്ങളുടെ ബ്രാന്‍ഡുകള്‍ എന്നിവയുടെ ലോഗോകള്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തിരിച്ചറിഞ്ഞാണ് വിദ്യുത് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ സ്ഥാനം പിടിച്ചത്. ഇത്തരത്തില്‍ 172 ലോഗോകള്‍ തിരിച്ചറിയാന്‍ വിദ്യുതിന് വെറും 3 മിനിട്ടും 36 സെക്കന്‍ഡും 17 മില്ലി സെക്കന്‍ഡും മാത്രമാണ് വേണ്ടിവന്നത്.പാലക്കാട്(കാക്കയൂര്‍)-തിരുവനന്തപുരം(പാപ്പനംകോഡ്) സ്വദേശികളായ ദമ്പതികളുടെ മകനാണ് വിദ്യുത്.

പ്രശ്ചന്നവേഷം, കഥ പറച്ചില്‍, ശ്ലോക പാരായണം, മെമ്മറി ഗെയിമുകള്‍, പ്രസംഗം, പദ്യപാരായണം എന്നിവയില്‍ ഏറ്റവും കൂടുതല്‍ സമ്മാനങ്ങള്‍ നേടിയതിനു പിന്നാലെയാണ് വിദ്യുതിന്റെ പുതിയ നേട്ടം. ഇതിനു പുറമെ, ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും വിദ്യുത് നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button