തിരുവനന്തപുരം,ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണച്ചുമതല അഞ്ചംഗ ഭരണസമിതിക്ക് കൈമാറാമെന്ന് വ്യക്തമാക്കിക്കൊണ്ട് ക്ഷേത്രം ട്രസ്റ്റി സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. സുപ്രീം കോടതി നിർദ്ദേശ പ്രകാരമാണ് ക്ഷേത്രം ട്രസ്റ്റി മൂലം തിരുനാൾ രാമവർമ്മയാണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത് .ആചാരവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ ക്ഷേത്രത്തിലെ മുഖ്യതന്ത്രിയുടെ നിർദേശം നടപ്പിലാക്കാൻ ഭരണസമിതി ബാദ്ധ്യസ്ഥരായിരിക്കുമെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഭക്തരുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന വിഷയങ്ങളിൽ തീരുമാനം എടുക്കുന്നതിന് മുമ്പ് ട്രസ്റ്റിയുടെ അനുവാദം വാങ്ങണം . കൂടാതെ ട്രസ്റ്റിയുടെ മുൻകൂർ അനുവാദം വാങ്ങാതെ ഒരുമാസം 15 ലക്ഷത്തിൽ കൂടുതൽ തുക ചിലവഴിക്കാൻ ഭരണസമിതിക്ക് അധികാരം ഉണ്ടായിരിക്കില്ല . ക്ഷേത്ര ഭരണത്തെ സംബന്ധിച്ച് എന്തെങ്കിലും രീതിയിലുള്ള പരാതി ഉണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട നിർദേശം ട്രസ്റ്റിക്ക് ഭരണസമിതിക്ക് കൈമാറാൻ സാധിക്കുമെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു .സത്യവാങ്മൂലം കോടതി അംഗീകരിച്ചാൽ ഭരണസമിതിയും,
ഉപദേശക സമിതിയും ഏറെ വൈകാതെ രൂപീകരിക്കാൻ സാധിക്കും. അതേ സമയം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ എക്‌സിക്യുട്ടീവ് ഓഫീസര്‍ പദവിയില്‍ നിന്ന് ഒഴിയാന്‍ അനുമതി തേടി വി.രതീശന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. എക്‌സിക്യുട്ടീവ് ഓഫീസര്‍ എന്ന നിലയില്‍ എടുത്ത നടപടികളുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലുള്ള നടപടികള്‍ റദ്ദാക്കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.2017 മെയ് 9 നാണ് വി രതീശനെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ എക്‌സിക്യുട്ടീവ് ഓഫീസര്‍ ആയി നിയമിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയത്. 2017 ജൂണ്‍ 19 ന് ആണ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ആയി ചുമതല ഏറ്റത്.
Post Your Comments