COVID 19Latest NewsInternational

കോവിഡ് പ്രതിരോധ മരുന്ന് ആദ്യമായി ഇറക്കിയ റഷ്യയുടെ വാക്‌സിന്‍ വേണ്ടത്ര വിജയം കാണുന്നില്ലെന്ന് റിപ്പോര്‍ട്ട്… ഇനി ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നത് ഇന്ത്യയുടെ കോവിഡ് വാക്‌സിനിലേയ്ക്ക്

മോസ്‌കോ: കോവിഡ് പ്രതിരോധ മരുന്ന് ആദ്യമായി ഇറക്കിയ റഷ്യയുടെ വാക്സിന്‍ വേണ്ടത്ര വിജയം കാണുന്നില്ലെന്ന് റിപ്പോര്‍ട്ട്… ഇനി ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നത് ഇന്ത്യയുടെ കോവിഡ് വാക്സിനിലേയ്ക്ക്. കോവിഡിനെതിരെ ലോകത്താദ്യമായി നിര്‍മിച്ച സ്ഫുട്നിക് 5 വാക്സിനാണ് വലിയ രീതിയില്‍ ഫലപ്രദമല്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. കുട്ടികള്‍ക്കും പ്രായമുള്ളവര്‍ക്കും ഈ വാക്‌സിന്‍ ഉപയോഗിക്കാനാവില്ലെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. റഷ്യന്‍ ആരോഗ്യവകുപ്പ് അധികൃതരെ ഉദ്ധരിച്ച് ന്യൂസ് ആര്‍യു. കോം ആണ് ഇത് റിപോര്‍ട്ട് ചെയ്തത്.

Read Also : സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കോവിഡ് 19 : തിരുവനന്തപുരത്തും മലപ്പുറത്തും സ്ഥിതി രൂക്ഷം : ജില്ല തിരിച്ചുള്ള കണക്കുകള്‍

18നും 60നും ഇടയില്‍ പ്രായമുള്ളവരില്‍ മാത്രമേ ഇത് ഉപയോഗിക്കാനാവൂ. കുട്ടികളിലും പ്രായമുള്ളവരിലും ഇത് എത്രത്തോളം സുരക്ഷിതമാണെന്ന കാര്യത്തില്‍ ഇനിയും പരിശോധന നടത്തേണ്ടതുണ്ട്. അതിനാല്‍ തന്നെ 18 വയസ്സിനും മുന്‍പും 60 വയസ്സിനും ശേഷവും പ്രായമുള്ളവരില്‍ വാക്സിന്‍ ഉപയോഗിക്കുന്നതിന് റഷ്യന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല.

കൊവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്യുന്നതിന് മുന്നോടിയായി റഷ്യയില്‍ വിതരണം ചെയ്യുന്ന മരുന്നുകളുടെ പട്ടികയില്‍ കൊവിഡ് പ്രതിരോധ വാക്സിനെകുറിച്ചുള്ള എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തി. ഇതു പ്രകാരം 38 മുതിര്‍ന്ന ആളുകളിലാണ് വാക്സിന്‍ പരീക്ഷിച്ചത്. ഇവരില്‍ 141 ഇനം പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള പരിശോധനകള്‍ നടത്തിയതില്‍ ഇത്തരം പാര്‍ശ്വഫലങ്ങളൊന്നും ഇല്ലെന്ന് കണ്ടെത്തിയിരുന്നു.

അതേ സമയം ലോകാരോഗ്യ സംഘടനയുടെ ഫേസ് ത്രി പരീക്ഷണഘട്ടത്തിലെത്തിയ ആറ് വാക്സിനുകളില്‍ റഷ്യന്‍ വാക്സിന്‍ ഇടംനേടിയിട്ടില്ല. ഇന്ത്യ വികസിപ്പിക്കുന്ന വാക്‌സിന്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കുകയാണ്. ഈ ആഗസ്റ്റ്15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്‌സിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് കേന്ദ്രമന്ത്രാലയം നല്‍കുന്ന സൂചന

shortlink

Related Articles

Post Your Comments

Related Articles


Back to top button