രാജ്യം 73 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനിരിക്കുമ്പോള്‍ അതിന് ഒട്ടും നിറപകിട്ടില്ലാത്തതായിരിക്കും. കഴിഞ്ഞ രണ്ടു വര്‍ഷം പ്രളയമായിരുന്നു സ്വാതന്ത്ര്യ ദിനം കൊണ്ടു പോയത്. എന്നാല്‍ ഇത്തവണ കോവിഡാണ്. പ്രളയം പ്രതീക്ഷിച്ചവര്‍ക്ക് മുന്നില്‍ കോവിഡും വന്നതോടെ രാജ്യം മഹാമരികളില്‍ നിന്നുമുള്ള സ്വാതന്ത്ര്യ പോരാട്ടത്തിലാണ്. ഇന്ത്യന്‍ ജനതയും പ്രത്യേകിച്ച് കേരള ജനതയും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത സ്വാതന്ത്ര്യ ദിനങ്ങള്‍കൂടിയാണ് കടന്നു പോയത്.
സമീപകാലങ്ങളില്‍ ഇന്ത്യ നേരിട്ട് കൊണ്ടിരിക്കുന്ന വലിയൊരു വെല്ലുവിളിയാണ് പ്രകൃതിശോഭങ്ങളും ദുരന്തങ്ങളും. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യന്‍ ജനത സ്വതന്ത്രദിനത്തേ വരവേറ്റത് മഹാപ്രളയകെടുതിയില് മുങ്ങികൊണ്ടായിരുന്നു. ഈ വര്‍ഷവും സ്ഥിതിയില്‍ കാര്യമായമാറ്റങ്ങള്‍ ഇല്ല എന്നു മാത്രമല്ല, കൂടെ മഹാവ്യാധിയായ കോവിഡും കൂടെയുണ്ട്. കേരളത്തിലെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ സ്വാതന്ത്ര്യ ദിനങ്ങളിലേക്ക് ഒന്നു തിരിഞ്ഞു നോക്കാം.
മഹാപ്രളയം കേരളത്തെ ഒന്നാകെ മുക്കികളഞ്ഞ വര്‍ഷമായിരുന്നു 2018. 1924ലെ പ്രളയത്തിനുശേഷം ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷകാലത്ത് ഉയര്‍ന്ന അളവില്‍ മഴ പെയ്തതിന്റെ ഫലമായാണ് വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്. അതിശക്തമായ മഴയെത്തുടര്‍ന്ന് മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലുമുണ്ടായി. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ അവയുടെ ഷട്ടറുകള്‍ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. ചരിത്രത്തിലാദ്യമായി 54 അണക്കെട്ടുകളില്‍ 35 എണ്ണവും തുറന്നുവിടേണ്ടിവന്നു. 26 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചെറുതോണി അണക്കെട്ടിന്റെ 5 ഷട്ടറുകള്‍ ഒരുമിച്ചു തുറന്നത്.
കനത്ത മഴയിലും പ്രളയത്തിലും ഉരുള്‍പൊട്ടലിലും ഏകദേശം 483 പേര് മരിച്ചതായാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. 14 പേരെ കാണാതായി. കാലവര്‍ഷം ശക്തമായ ഓഗസ്റ്റ് 21 ന് 3,91,494 ലക്ഷം കുടുംബങ്ങളില്‍ നിന്നായി 14,50,707 ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ജിവിക്കേണ്ട അവസ്ഥയിലെത്തി. കേരളത്തിലെ 14 ജില്ലകളിലും അതീവ ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പ്രാഥമിക വിലയിരുത്തല്‍ പ്രകാരം ഏകദേശം 40,000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിന് സം സംഭവിച്ചത്.
2018 ഓഗസ്റ്റ് 15 പലരും ക്യാമ്പുകളിലായിരുന്നു. സ്വാതന്ത്ര്യ ദിനത്തിന് സ്ക്കൂളുകളില്‍ പതാക ഉയര്‍ത്തലും പരേഡുകളുമായി ആഘോഷിക്കാനിരുന്ന വിദ്യാര്‍ത്ഥികളടക്കം ക്യാമ്പിലും പലരും ഉരുള്‍പൊട്ടലിലും മലവെള്ളത്തിലും ഒലിച്ച് നിരവധി കുരുന്നുകള്‍ ലോകത്തോട് വിട പറഞ്ഞു. അങ്ങനെ കേരളം ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു സ്വാതന്ത്ര്യ ദിനത്തിന്റെ തുടക്കമായിരുന്നു 2018.
മഹാപ്രളയത്തില്‍ മുങ്ങിയ 2019, ഓഗസ്റ്റിലാണ് മഴ ആരംഭിച്ചത്. 2019 ഓഗസ്റ്റ് മാസം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്ത് ഉയര്‍ന്ന അളവില്‍ മഴ പെയ്തതിന്റെ ഫലമായാണ് 2019-ലെ കേരള വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്. അതിശക്തമായ മഴയെത്തുടര്‍ന്ന് കേരളത്തിലെ മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലുമുണ്ടായി. നൂറുകണക്കിന് ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റി. അന്നും സ്വാതന്ത്ര്യ ദിനം പലര്‍ക്കും പ്രളയ ക്യാമ്പുകളിലായിരുന്നു. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ അവയുടെ ഷട്ടറുകള്‍ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചു.
ഈ വര്‍ഷം ഓഗസ്റ്റില്‍ മഴ ആദ്യം പലരെയും ഭയപ്പെടുത്തിയെങ്കിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം ഭയപ്പെടേണ്ടതില്ല എന്നാണ്. എന്നാല്‍ ലോകത്തെ മുഴുവന്‍ പിടിച്ചു കുലുക്കിയ മഹാമാരി ഇന്ത്യയിലും വ്യാപിക്കുമ്പോള്‍ ഇത്തവണയും സ്വാതന്ത്ര്യ ദിനം ആരും തന്നെ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നതാവില്ല. കോവിഡ് രാജ്യത്ത് വ്യാപിക്കുന്നത് തടയാനുള്ള പരിശ്രമത്തിലിരിക്കെയാണ് മഴ അതിശക്തമായി നമ്മുക്ക് മുന്നിലെത്തിയത്. കേരളത്തില്‍ വിവിധ ഇടങ്ങളില്‍ മണ്ണിടിഞ്ഞു. ഇടുക്കി രാജമലയില്‍ നിരവധി വിദ്യാര്‍ത്ഥികളാണ് മണ്ണിനടിയില്‍പ്പെട്ടത്. എല്ലാം അതിജീവിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ഇന്ന് സമൂഹം. പ്രളയത്തെയും കോവിഡിനെയും അതിജീവിക്കാനുള്ള പരിശ്രമത്തില്‍. ഈ സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യന്‍ ജനത മഹാമാരികളില്‍ നിന്നുള്ള സ്വാതന്ത്ര്യ പോരാട്ടം നടത്തുകയാണ്.
Post Your Comments