KeralaLatest NewsNews

FACK CHECK : പച്ച നിറത്തിൽ രജിസ്‌ട്രേഷൻ ബോർഡ്: സാമൂഹികമാധ്യമത്തിലെ പോസ്റ്റ് തെറ്റിദ്ധാരണാജനകം

തിരുവനന്തപുരം • പച്ച നിറത്തിൽ രജിസ്‌ട്രേഷൻ ബോർഡ് വച്ച സർക്കാർ വാഹനത്തിന്റെ ചിത്രത്തോടെ പ്രചരിക്കുന്ന ഒരു ഫേസ്ബുക് പോസ്റ്റ് തെറ്റിദ്ധാരണാജനകമാണ് എന്ന് സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് ഫാക്റ്റ് ചെക്ക് ഡിവിഷൻ (IPRD Fact Check Kerala) അറിയിച്ചു.

ജനങ്ങൾക്കിടയിൽ മതപരവും രാഷ്ട്രീയവുമായ വിദ്വേഷം ഉണ്ടാക്കുന്ന സന്ദേശവും പോസ്റ്റിൽ നൽകിയിട്ടുണ്ട്. അത്തരം പോസ്റ്റുകൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്.

നിലവിൽ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളിൽ രജിസ്‌ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാൻ നിർദ്ദേശിച്ചിട്ടുള്ള പശ്ചാത്തലനിറം പച്ചയാണ്. കേന്ദ്ര റോഡ് ട്രാൻസ്‌പോർട്ട് മന്ത്രാലയത്തിന്റെ തീരുമാനപ്രകാരം ഇത് കേരളത്തിലോ, കശ്മീരിലോ, രാജ്യത്ത് എവിടെയായാലും പച്ച തന്നെയായിരിക്കും നിറം.

ഇലക്ട്രിക് വാഹനങ്ങൾക്ക് രാജ്യത്ത് അനുവദിച്ചിട്ടുള്ള നിറത്തെപ്പറ്റി അറിയാൻ വെബ്‌സൈറ്റ് ഉണ്ട്. സന്ദർശിക്കുക: https://morth.nic.in/green-initiatives.

FB_IMG_1596889141522

shortlink

Related Articles

Post Your Comments

Related Articles


Back to top button