ചെന്നൈ • അവരുടെ പെട്ടെന്നുള്ള ചിന്ത രണ്ട് ചെറുപ്പക്കാരുടെ ജീവനാണ് രക്ഷിച്ചത്. ഓഗസ്റ്റ് ആറിന് പെരമ്പലൂർ ജില്ലയിലെ കോട്ടറായി അണക്കെട്ടിൽ വെള്ളത്തിൽ മുങ്ങി രണ്ട് യുവാക്കളെ രക്ഷിച്ചതിന് കോട്ടറൈയ്ക്കടുത്തുള്ള മൂന്ന് സ്ത്രീകള്‍ക്ക് ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്.
നാല് ചെറുപ്പക്കാർ മുങ്ങിമരിക്കാന്‍ പോകുന്നുവെന്ന് മനസിലാക്കിയ സ്ത്രീകള്‍, ഒന്നും ചിന്തിക്കാതെ, സ്വന്തം സാരികൾ അഴിച്ചു വെള്ളത്തിലേക്ക് ഇട്ടുകൊടുക്കുകയായിരുന്നു. രണ്ട് യുവാക്കളെ രക്ഷപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞു. നിര്‍ഭാഗ്യവശാല്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു.
അണക്കെട്ടിലെ വെള്ളത്തിൽ കുളിക്കരുതെന്ന് പുരുഷന്മാർക്ക് മുന്നറിയിപ്പ് നൽകിയതായും സ്ത്രീകള്‍ പറഞ്ഞു.
അഗ്നിശമന സേനാംഗങ്ങൾ പിന്നീട് മൃതദേഹങ്ങൾ കണ്ടെടുത്തു.
Post Your Comments