NewsBusiness

ഓഹരി വിപണി : ആരംഭിച്ചത് നേട്ടത്തിൽ

മുംബൈ : വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണി ആരംഭിച്ചത് നേട്ടത്തിൽ. സെന്‍സെക്സ് 213 പോയിന്റ് ഉയർന്ന് 8,253ലും നിഫ്റ്റി 68 പോയിന്റ് ഉയർന്ന് 11282ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.41ശതമാനം ഉയര്‍ന്നു. വാഹനം, എഫ്എംസിജി, ഹെല്‍ത്ത് കെയര്‍, ലോഹ, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയ സൂചികകളാണ് നേട്ടത്തിലെത്തിയത്.

സിപ്ല, എല്‍ആന്‍ഡ്ടി, എംആന്‍ഡ്എം, ശ്രീ സിമെന്റ്സ്, യുപിഎല്‍ തുടങ്ങിയ ഓഹരികൾ നേട്ടത്തിലും ഏഷ്യന്‍ പെയിന്റ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, ബിപിസിഎല്‍, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button