Latest NewsNewsIndia

40,000 രൂപയുടെ വൈദ്യുതി ബിൽ കണ്ട് ഞെട്ടി; ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

നാഗ്പൂര്‍ : വൻതുക വൈദ്യുത ബില്ലായി ലഭിച്ചതിന്റെ ആഘാതത്തില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. യശോധനഗറിലെ താമസക്കാരനായ ലീലാധര്‍ ലക്ഷ്മണ്‍ ഗൈഥാനെ എന്ന 57 കാരനാണ് തീകൊളുത്തി ജീവനൊടുക്കിയത്.

ഇദ്ദേഹത്തിന്റെ കുടുംബത്തിന് കഴിഞ്ഞയാഴ്ച 40,000 രൂപയുടെ ബില്ലാണ് വൈദ്യുതി ബോര്‍ഡ് നല്‍കിയത്. ബില്‍ ലഭിച്ചതോടെ ലീലാധര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.

ബില്‍ അടയ്ക്കാന്‍ പണമില്ലാതെ, കടുത്ത വിഷാദത്തിലായ ലീലാധര്‍ മദ്യപാനവും തുടങ്ങി. കഴിഞ്ഞദിവസം മണ്ണെണ്ണ എടുത്ത് ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. വീട്ടുകാര്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു വീടിന്റെ ഗ്രൗണ്ട ഫ്ലോറിലാണ് ഇദ്ദേഹവും കുടുംബവും താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button