
കയ്പമംഗലം : ജില്ലാ പഞ്ചായത്തംഗവും സി.പി.ഐ. കയ്പമംഗലം മണ്ഡലം കമ്മിറ്റി അംഗവുമായ ബി.ജി. വിഷ്ണുവിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.
ആഗസ്റ്റ് ഏഴാം തിയതി നടക്കേണ്ടിയിരുന്ന വിഷ്ണുവുമായുള്ള വിവാഹത്തിൽ നിന്നും പ്രതിശ്രുത വധു പിൻമാറിയിരുന്നു.വിവാഹത്തിൽ നിന്നും പിൻമാറാൻ ഇടയായ സാഹചര്യം വിശദീകരിച്ചു കൊണ്ട് പ്രതിശ്രുത വധുവായ യുവതി സാമൂഹ്യ മാധ്യമത്തിലൂടെ പുറത്തുവിട്ട കുറിപ്പിൽ വിഷ്ണു വിശ്വാസവഞ്ചന നടത്തിയതായി ആക്ഷേപമുന്നയിച്ചിരുന്നു.
ഈ സാഹചര്യം മുൻനിർത്തിയാണ് വിഷ്ണുവിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തതെന്ന് സി.പി. ഐ കയ്പമംഗലം മണ്ഡലം സെക്രട്ടറി ടി.കെ.സുധീഷ് അറിയിച്ചു.
Post Your Comments