റിയാദ് : സൗദിയിൽ കോവിഡിൽ നിന്നും മുക്തിനേടിയവരുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടു. ശനിയാഴ്ച 1,492 പേർ കൂടി സുഖം പ്രാപിച്ചതോടെ രാജ്യത്തെ മൊത്തം രോഗമുക്തരുടെ എണ്ണം 2,50,440 ആയി ഉയർന്നു. അതോടൊപ്പം രോഗമുക്തി നിരക്ക് 87.2 ശതമാനമായി.
അതേസമയം പുതുതായി 1469 പേർക്ക് രോഗം സ്ഥിരീകരിച്ചു, 37പേർ മരിച്ചു . ഇതോടെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 2,87,262ഉം, മരണസംഖ്യ 3130ഉം ആയി. ഇപ്പോള്‍ 33692പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ നടത്തിയ 60,846 ടെസ്റ്റുകളടക്കം രാജ്യത്ത് ഇതുവരെ നടത്തിയ കോവിഡ് പരിശോധനകളുടെ എണ്ണം 37,54,850 ആയി.
Post Your Comments