KeralaLatest NewsNews

സിപിഎം അനുകൂല പ്രവാസി സംഘടന സംഘടിപ്പിച്ച വെബിനാറില്‍ രാജ്യവിരുദ്ധ പരാമര്‍ശം : ഇന്ത്യയില്‍ നിന്നും കേരളം സ്വതന്ത്രമാകണമെന്നാഹ്വാനം

ന്യൂഡല്‍ഹി : സിപിഎം അനുകൂല പ്രവാസി സംഘടന സംഘടിപ്പിച്ച വെബിനാറില്‍ രാജ്യവിരുദ്ധ പരാമര്‍ശം . ഇന്ത്യയില്‍ നിന്നും കേരളം സ്വതന്ത്രമാകണമെന്നാഹ്വാനം. ഇടത് സഹയാത്രികനാണ് കേരളം ഇന്ത്യയില്‍ നിന്ന് സ്വതന്ത്രമാകണമെന്ന ആശയം മുന്നോട്ട് വെച്ചത്.
നവോദയ കള്‍ച്ചറല്‍ സെന്റര്‍ ഈസ്റ്റേണ്‍ പ്രോവിന്‍സ് സംഘടിപ്പിച്ച വെബിനാറിലാണ് പരാമര്‍ശം. സിപിഎം സഹയാത്രികനായ ഭാസുരേന്ദ്രബാബുവാണ് രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയത്. കേരളം സ്വതന്ത്രമാകണമെന്നും ഇന്ത്യന്‍ യൂണിയനില്‍ തുടരണോ എന്ന് ചിന്തിക്കണമെന്നുമുള്ള ആഹ്വാനമാണ് ഭാസുരേന്ദ്രബാബു നടത്തിയത്.

Read also : രാജമലയിലെ തോട്ടംതൊഴിലാളികൾ ജീവിച്ചത് മനുഷ്യന് ജീവിക്കാൻ പ്രയാസമുള്ള സാഹചര്യത്തിൽ: വി.മുരളീധരൻ

നവോദയ കള്‍ച്ചറല്‍ ഈസ്റ്റേണ്‍ പ്രോവിന്‍സ് സംഘടിപ്പിച്ച പോസ്റ്റ് ട്രൂത്ത് പൊളിറ്റിക്‌സ് സാമൂഹ്യമാദ്ധ്യമങ്ങളുടെ കാലത്ത് എന്ന പരിപാടിയിലാണ് ഭാസുരേന്ദ്രബാബുവിന്റെ പരാമര്‍ശം. ശ്രീരാമജന്മഭൂമിയില്‍ ക്ഷേത്ര ശിലാസ്ഥാപനം നടക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന ചര്‍ച്ചയിലായിരുന്നു ഭാസുരേന്ദ്രബാബു രാജ്യവിരുദ്ധ ആഹ്വാനം നടത്തിയത്. ഇന്ത്യയുടെ ഭൂപടം മാറ്റി വരക്കേണ്ടി വരുമെന്നും ഇന്ത്യന്‍ യൂണിയനില്‍ നിന്ന് കേരളം വിട്ടുപോകുന്നതിനെപ്പറ്റി ആലോചിക്കേണ്ടി വരുമെന്നുമാണ് പറഞ്ഞത്.

ജനാധിപത്യപരമായി തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ഒരു സര്‍ക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്നിരിക്കെ ഇന്ത്യയില്‍ ജനാധിപത്യമില്ലെന്ന് കള്ള പ്രചാരണം നടത്തി രാജ്യത്തെ വിഘടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് ആരോപണമുയരുന്നത്. ചര്‍ച്ചയില്‍ ഇത്തരം ആഹ്വാനം ഉയര്‍ന്നിട്ടും മോഡറേറ്റര്‍മാരോ സംഘാടകരോ ഇതിനെ തടഞ്ഞില്ല എന്നതും വീഡിയോയില്‍ നിന്ന് വ്യക്തമാണ്. സോഷ്യല്‍ മീഡിയ വീഡിയോ ക്രിയേറ്ററായ സുനിത ദേവദാസ് , ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സജീഷ് , കെ. ഗിരീഷ് തുടങ്ങിയവരാണ് ചര്‍ച്ചയിലുണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button