കോട്ടയം: അതിർത്തിക്ക് അപ്പുറത്ത് ചൈനയിൽ നിന്നുള്ള മലയാളി മെഡിക്കൽ വിദ്യാർഥികൾക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ മൂലം നാട്ടിൽ എത്താൻ സാധിച്ചു. കോട്ടയം സ്വദേശനിയായ വിദ്യാർഥിനി ഉൾപ്പെടെയുള്ള നുപ്പത്തിനാല് മെഡിക്കൽ വിദ്യാർത്ഥികളുടെ ദുരവസ്ഥ കോൺഗ്രസ് കോയിപ്രം മണ്ഡലം പ്രസിഡന്റ് സുബിൻ നീറുംപ്ലാക്കലാണ് ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിൽ എത്തിച്ചത്.
ലോകത്ത് ആദ്യമായി കോവിഡ് സ്ഥിതീകരിച്ച ചൈനയിലെ വുഹാനിൽ നിന്ന് ആയിരം കിലോമീറ്റർ അകലെയുള്ള സിചുവാൻ പ്രവിശ്യയിലെ ചെംഗ്ഡുവിൽ സ്ഥിതി ചെയ്യുന്ന വെസ്റ്റ് ചൈന മെഡിക്കൽ സെന്റർ ഓഫ് സിചുവാൻ യൂണിവേഴ്സിറ്റിയിലെ നുപ്പത്തിനാല് മലയാളി വിദ്യാർഥികളാണ് കഴിഞ്ഞ ദിവസം ഡൽഹി വഴി കൊച്ചിയിൽ എത്തിയത്. ഉമ്മൻ ചാണ്ടിയുടെ ഇടപെടലിനെത്തുടർന്ന് അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ അതിർത്തി കടന്ന് വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂരിൽ എത്തിച്ച വാർത്ത നവ മാധ്യമങ്ങളിൽ കണ്ടതിനെ തുടർന്നാണ് ചൈനയിൽ നിന്നുള്ള മലയാളി വിദ്യാർഥികൾ സുബിൻ നീറുംപ്ലാക്കലിനെ വിളിച്ച് താങ്കളുടെ ദുരിതം അറിയിച്ചത്.
വിഷയം ശ്രദ്ധയിൽ എത്തിരതോടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇവരെ നേരിൽ വിളിച്ച് കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കുകയായിരുന്ന്. തുടർന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ്ങ് പൂരിയുമായും വിദേശ മന്ത്രാലയവുമായി ഉമ്മൻ ചാണ്ടി നേരിട്ട് ബന്ധപ്പെട്ടതിനെ തുടർന്ന് വന്ദേ ഭാരത് മിഷനിൽ വിദ്യാർഥികൾക്ക് നാട്ടിലേക്ക് വരുന്നതിന് ക്രമീകരണങ്ങൾ ചെയ്യുകയായിരുന്നു. ഗ്വാങ്‌ഷോ വിമാനത്താവളത്തിൽ നിന്നും ഡൽഹിയിൽ എത്തിയ ഇവരെ ഹൈദരാബാദ് കൊച്ചി വിമാനത്തിൽ നാട്ടിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഇവരെ വിവിധ സ്ഥലങ്ങളിൽ ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments