മലപ്പുറം : കരിപ്പൂരില്‍ ഉണ്ടായത് വിമാനപകടമല്ല, കൊലപാതകം , നേരത്തെ പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും അത് അന്നത്തെ സര്‍ക്കാര്‍ അവഗണിച്ചു വെന്ന് വ്യോമയാന ഫയര്‍സേഫ്റ്റി വിദഗ്ദ്ധന്‍ മോഹന്‍ രംഗനാഥന്‍ പറയുന്നു. വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നതിന് യോജിച്ച രീതിയിലുള്ളതല്ല കോഴിക്കോട് വിമാനത്താവളമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് താന്‍ ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പ് സിവില്‍ ഏവിയേഷന്‍ സേഫ്റ്റി കൗണ്‍സിലിന്റെ ചെയര്‍മാന് സമര്‍പ്പിച്ചിരുന്നു.എന്നാല്‍, അന്നത്തെ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം അവഗണിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
Read Also : കരിപ്പൂര്‍ വിമാനദുരന്തത്തിന്റെ കാരണം ഓവര്‍ ഷൂട്ടും അക്വാപ്ലെയിനിങ്ങുമെന്നു പ്രാഥമിക നിഗമനം
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സേഫ്റ്റി അഡൈ്വസറി കമ്മിറ്റിയിലെ അംഗം കൂടിയാണ് ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍.ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇതുപോലെയുള്ള അപകടങ്ങള്‍ പാറ്റ്‌ന, ജമ്മുകാശ്മീര്‍ എന്നിവിടങ്ങളിലുള്ള വിമാനത്താവളങ്ങളിലും സംഭവിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഈ വിമാനത്താവളങ്ങളിലൊന്നും മിനിമം റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയയില്ലെന്ന് ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍ ചൂണ്ടിക്കാട്ടി
Post Your Comments