Latest NewsNewsIndia

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച എയര്‍ ഇന്ത്യ പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠെയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബന്ധുക്കളും സഹപ്രവര്‍ത്തകരും

മുംബൈ : കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച എയര്‍ ഇന്ത്യ പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠെയ്ക്ക് ബന്ധുക്കളുടേയും സഹപ്രവര്‍ത്തകരുടേയും ആദരാഞ്ജലികള്‍. ഞായറാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടേ മുക്കാലോടെയാണ് സാഠെയുടെ മൃതദേഹം മുംബൈ വിമാനത്താവളത്തില്‍ എത്തിച്ചത്. തുടര്‍ന്ന് മൂന്നേകാലോടെ വിമാനത്താവള പരിസരിത്തുള്ള എയര്‍ ഇന്ത്യയുടെ ഓഫിസില്‍ പൊതുദര്‍ശനത്തിന് വച്ചു.

Read Also : ഇത് മലയാളികളായ യാത്രക്കാരില്‍ ആണ് കൂടുതലായി കണ്ടുവരുന്നത്: മുന്നറിയിപ്പുമായി എയര്‍ ഇന്ത്യ മുന്‍ കാബിന്‍ ക്രൂ

സാഠെയുടെ ഭാര്യ, മകന്‍, മറ്റു ബന്ധുക്കള്‍ എന്നിവര്‍ മറ്റൊരു വാഹനത്തില്‍ എയര്‍ ഇന്ത്യ ഓഫിസില്‍ എത്തി. എയര്‍ ഇന്ത്യയിലെ പൈലറ്റുമാര്‍ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ എത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. യുഎസില്‍ നിന്ന് ഒരു മകന്‍ എത്താനുള്ളതിനാല്‍ സംസ്‌കാരം ചൊവ്വാഴ്ചയെ നടത്തൂ എന്നാണ് വിവരം. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റും.

വെള്ളിയാഴ്ച രാത്രി 7.41ന് കോഴിക്കോട് വിമാനത്താവളത്തിലെ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍നിന്നു 35 അടി താഴ്ചയിലേക്കു പതിച്ചാണ് പൈലറ്റ് ഡി.വി. സാഠെ ഉള്‍പ്പെടെ 18 പേര്‍ മരിച്ചത്. കോപൈലറ്റു് അഖിലേഷ് കുമാറും മരിച്ചു. മരിച്ച യാത്രക്കാരില്‍ 4 കുട്ടികളും ഉള്‍പ്പെടുന്നു. ആറ് ജീവനക്കാരുമടക്കം 190 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button