കോഴിക്കോട് : കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ചു. വന്ദേഭാരത് മിഷന്റെ ഭാഗമായി ദുബായിൽനിന്ന് 191 പേരുമായി എത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരിൽ 174 പേർ മുതിർന്നവരും 10 പേർ കുട്ടികളുമാണ്. ഇവർക്കു പുറമേ അഞ്ച് ജീവനക്കാരും രണ്ട് പൈലറ്റുമാരും ഉണ്ടായിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു.
Post Your Comments