COVID 19Latest NewsUSANewsInternational

യാത്രാവിലക്ക് നീക്കി അമേരിക്ക; പൗരന്മാര്‍ക്ക് മറ്റ് വിദേശരാജ്യങ്ങളിലേയ്ക്ക് യാത്രാനുമതി

കൊറോണ ബാധയുള്ളതിനാല്‍ ഇന്ത്യയിലേയ്ക്ക് യാത്ര അനുവദിക്കില്ല

വാഷിംഗ്ടണ്‍, കൊറോണ ലോക്ഡൗണ്‍ പൂര്‍ണ്ണമായും നീക്കുന്ന തരത്തിലേയ്ക്ക് അമേരിക്ക നീങ്ങുന്നു. പൗരന്മാര്‍ക്ക് വിദേശരാജ്യങ്ങളിലേയ്ക്ക് ഇനി യാത്ര ചെയ്യാം. അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റാണ് യാത്രാ വിലക്കിന്റെ ആദ്യഘട്ടം ലഘൂകരിച്ചതായിപ്രഖ്യാപിച്ചത്.

യാത്രാ ഉപദേശക സംവിധാനവുമായി ബന്ധപ്പെട്ട് ലെവൽ 4 ഘട്ടമാണ് യാത്രകൾക്കായി അനുവദിച്ചത്.ഏതൊക്കെ രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യാം എന്നതും വാഷിംഗ്ടണ്‍ ലെവല്‍-4 നിര്‍ദ്ദേശത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇതില്‍ കൊറോണ ബാധയുള്ളതിനാല്‍ ഇന്ത്യയിലേയ്ക്ക് യാത്ര അനുവദിക്കില്ല. ചൈനയുടെ കാര്യത്തിലും അതേ നയമാണ് സ്വീകരിച്ചിരിക്കുന്നത്.

കൊറോണ സംബന്ധിച്ച് വ്യാപനം കുറയുന്ന മുറയ്ക്ക് ലെവല്‍1 മുതല്‍ 4 വരെ വിഭാഗങ്ങളായി തിരിച്ചാണ് യാത്രാനുമതി നല്‍കുക.എല്ലാ പൗരന്മാര്‍ക്കും വരും ദിവസങ്ങളില്‍ ഏതൊക്കെ രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യാം എന്ന വിവരം അധികൃതര്‍ അറിയിക്കും. ഇതിനിടെ യൂറോപ്യൻ രാജ്യങ്ങളും ബ്രിട്ടണും അമേരിക്കയില്‍ നിന്നുള്ളവരെ രാജ്യത്തേയ്ക്ക് പ്രവേശിപ്പിക്കാന്‍ തയ്യാറായിട്ടില്ല.

shortlink

Post Your Comments


Back to top button