കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള കോണ്‍ഗ്രസിന്റെ നിലപാടിൽ പ്രതികരണവുമായി എം എന്‍ കാരശേരി. പ്രിയങ്കയുടെ വാക്കുകളില്‍ അത്ഭുതപ്പെടാനില്ല. കോണ്‍ഗ്രസിന്റെ ഈ നിലപാട് പുതിയതുമല്ല. കേരളത്തിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണ് എ കെ ആന്റണി. അദ്ദേഹം സംഘപരിവാറിനെതിരെ ഒരിക്കലും ഒന്നും പറയാറില്ല. ബാബറി മസ്ജിദ് തകര്‍ത്തപ്പോൾ ആന്റണിയുടെ പ്രതികരണം ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷ വികാരം മാനിച്ച് വിധേയരായി ജീവിക്കണമെന്നായിരുന്നു.രാജീവ് ഗാന്ധിയുടെ നിലപാടാണ് പള്ളി പൊളിക്കാനിടയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Read also: പാകിസ്താൻ അതിർത്തിക്ക് സമീപം ആദ്യമായി വനിതാ സൈനികരെ സുരക്ഷാചുമതലകൾക്കായി വിന്യസിച്ചു
യുപിയില്‍ ഗോവധം നിരോധിച്ചത് ബിജെപി അല്ല, കോണ്‍ഗ്രസായിരുന്നു. കോണ്‍ഗ്രസിനങ്ങനെ അവകാശപ്പെടാന്‍ ഒരു മതനിരപേക്ഷ നിലപാടില്ലെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. രാഷ്ട്രം എന്ന സങ്കല്‍പ്പമുള്ള പാര്‍ടി പെരുമാറേണ്ടത് ഇങ്ങനെയല്ല. വലിയ സങ്കല്‍പ്പങ്ങളും വലിയ നേതാക്കളുമുള്ള പാര്‍ടിയായിരുന്നു കോണ്‍ഗ്രസ്. അതിനേറ്റവും വലിയ തെളിവാണ് 1949ല്‍ അയോധ്യയില്‍ നെഹ്റു സ്വീകരിച്ച നിലപാട്. ആ ചരിത്രമാണ് ഇന്നത്തെ കോണ്‍ഗ്രസുകാര്‍ മറന്നു പോകുന്നതെന്നും എം എന്‍ കാരശേരി കൂട്ടിച്ചേർക്കുന്നു.
Post Your Comments