തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതിയ സർക്കുലർ ഇറക്കി ഡിജിപി ലോകനാഥ് ബെഹ്‌റ. വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളിലും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നാണ് കർശന നിർദ്ദേശം. 100 സ്ക്വയര്‍ ഫീറ്റുള്ള സൂപ്പർമാർക്കറ്റുകളിൽ ഒരേ സമയം ആറ് ഉപഭോക്താക്കൾ മാത്രമേ പ്രവേശിക്കാൻ പാടുള്ളു. 00 സ്ക്വയര്‍ ഫീറ്റുള്ള വലിയ സൂപ്പർമാർക്കാണെങ്കിൽ 12 പേരെ അനുവദിക്കും. സാമൂഹ്യ അകലം ഉറപ്പാക്കാനായി കടകൾക്കും സൂപ്പർമാർക്കറ്റുകൾക്കും മുന്നിൽ കളങ്ങൾ വരയ്ക്കണം. ബാങ്കിൽ എത്തേണ്ടത് മുൻകൂട്ടി നിശ്ചയിച്ച സമയം പ്രകാരമാണ്. ഇതിനായി ബാങ്കുകള്‍ ഉപഭോക്താക്കളെ അവർക്ക് വരാനാകാവുന്ന സമയം മുന്‍കൂട്ടി അറിയിക്കണമെന്നും നിർദേശത്തിൽ പറയുന്നു. നിര്‍ദേശം കര്‍ശനമായി നടപ്പിലാക്കാന്‍ ഐജി മുതലുളള ഉദ്യോഗസ്ഥര്‍ക്ക് ചുമതല നൽകിയിട്ടുണ്ട്.
Post Your Comments