Latest NewsNewsIndia

യുവതിയെയും കാമുകനെയും കുടിലിലിട്ട് വീട്ടുകാർ ജീവനോടെ കത്തിച്ചു

ബന്ദ : ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ പത്തൊമ്പതു വയസുള്ള യുവതിയെയും കാമുകനെയും വീട്ടുകാർ ജീവനോടെ കത്തിച്ചു കൊന്നു. ദുരഭിമാനക്കൊലയാണെന്നാണ് പോലീസ് പറയുന്നത്.

യുവതിയെയും കാമുകനെയും ഒരു കുടിലിൽ പൂട്ടിയിട്ട് തീ കൊളുത്തുകയായിരുന്നുവെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് മഹേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 23 വയസുള്ള ഭോല അപ്പോൾ തന്നെ മരിച്ചു. 80 ശതമാനം പൊള്ളലേറ്റ പ്രിയങ്കയെ കാൺപുരിലെ ആശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നു. ആശുപത്രിയിലേക്കുള്ള വഴിക്ക് പ്രിയങ്കയും മരിച്ചതായി പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ കുടുംബത്തിലെ ഒമ്പതു പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഇവരിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രതികളെ പിടികൂടാനൂള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button