കൊച്ചി: ഉപഭോക്താക്കള്‍ക്ക് ‘അനന്തമായ അനുഭവ’ സാധ്യതകളുടെ പര്യവേക്ഷണത്തിനായി പ്രമുഖ സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോ പുതിയ ഒപ്പോ റെനോ 4 പ്രോ സ്മാര്‍ട്ട്‌ഫോണും ഒപ്പോ വാച്ച് ശ്രേണിയും ഇന്ത്യയില്‍ അവതരിപ്പിച്ചു. ക്യാമറകള്‍ക്കും കൂടാതെ പെര്‍ഫോമന്‍സിനും മുന്‍ഗണന നല്‍കിക്കൊണ്ടാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഒപ്പോ റെനോ4 പ്രോ 6.5 ഇഞ്ചിന്റെ സൂപ്പര്‍ അമലോഡ് ഡിസ്പ്ലേയിലാണ് എത്തിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്‌സല്‍ റെസലൂഷനും ഇതിന്റെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 20:9 ആസ്‌പെക്റ്റ് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ സംരക്ഷത്തിനു ഈ ഫോണുകള്‍ക്ക് Gorilla Glass നല്‍കിയിരിക്കുന്നു .അടുത്തതായി ഈ സ്മാര്‍ട്ട് ഫോണുകളില്‍ എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകള്‍ തന്നെയാണ്. Qualcomm Snapdragon 720G ലാണ് പ്രവര്‍ത്തിക്കുന്നത് . കൂടാതെ ആന്തരിക സവിശേഷതകളും മികവ് പുലര്‍ത്തിയിരുന്നു .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് എന്നിവയിലാണ് ഈ ഫോണുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ്. റെനോ4 പ്രോ ഫോണുകള്‍ക്ക് ക്വാഡ് ക്യാമറകളാണ് പിന്നില്‍ നല്‍കിയിരിക്കുന്നത് .48 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ + 8 മെഗാപിക്‌സല്‍ +2 മെഗാപിക്‌സല്‍ + 2 മെഗാപിക്‌സല്‍ ക്യാമറകളാണ് ആണ് ഒപ്പോയുടെ ഈ ഒപ്പോ റെനോ4 പ്രോഫോണുകള്‍ക്ക് പിന്നില്‍ നല്‍കിയിരിക്കുന്നത് .
സ്മാര്‍ട്ട് ഫോണുകള്‍ക്ക് 32 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറകളും നല്‍കിയിരിക്കുന്നു .അതുപോലെ തന്നെ 4,000ാഅവ ന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് 65ണ ന്റെ (SuperVOOC 2.0 fast-charging adapter) ഫാസ്റ്റ് ചാര്‍ജിങ് സംവിധാനവും ലഭിക്കുന്നതാണ് .
മികച്ചതും ചലനാത്മകവും സൗകര്യപ്രദവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ഒപ്പോ വാച്ച് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. അതിശയകരമായ ബ്ലാക്ക് അല്ലെങ്കില്‍ ഗ്ലോസി ഗോള്‍ഡ് ഫിനിഷുകളില്‍ 6,000 സീരീസ് അലുമിനിയം അലോയ് ഫ്രെയിം കൊണ്ട് ശില്‍പമുള്ള 46എംഎംലാണ് വാച്ച് വരുന്നത്. ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന സ്ട്രാപ്പുകളില്‍ നിന്നും ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. നിറത്തിലും മെറ്റീരിയലുകളിലും വൈവിധ്യമുണ്ട്. ഒറ്റ ബട്ടണ്‍ അമര്‍ത്തിയാല്‍ മാറ്റാനാകുന്നതാണ് സ്ട്രാപ്പ്. ഡ്യുവല്‍ കര്‍വ്ഡ് അമലോഡ് ഡിസ്‌പ്ലേയിലുള്ള ലോകത്തെ ആദ്യ സ്മാര്‍ട്ട് വാച്ചാണ് ഒപ്പോ വാച്ചുകള്‍. സ്റ്റൈല്‍, വൈവിധ്യം, അവബോധജന്യം തുടങ്ങിയവയാല്‍ ഉപയോക്താവിന് മികച്ച പങ്കാളിയാകും വാച്ചുകള്‍. ഗൂഗിള്‍ ടിഎം ആപ്പുകള്‍, സേവനങ്ങള്‍ എന്നിവ ഉപയോഗിച്ച് പ്രൊഫഷണല്‍ എന്ന നിലയില്‍ നിന്നും തടസമില്ലാതെ വ്യക്തപരമായി എളുപ്പത്തില്‍ മാറുന്നതിനുള്ള മികച്ച ഉപകരണമാണിത്.
ഒപ്പോ റെനോ 4 പ്രോ ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്, ഇന്ത്യയിലുടനീളമുള്ള റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ 34,990 രൂപയ്ക്കു ലഭ്യമാകും. ഒപ്പോ വാച്ച് ഓഗസ്റ്റ് 10 മുതല്‍ ലഭ്യമാകും. 46എംഎം വാച്ച് 19,990 രൂപയ്ക്കും 41എംഎം വാച്ച് 14,990 രൂപയ്ക്കും ലഭ്യമാകും. കാഷ്ബാക്ക് ഓഫറുകളോടെ എച്ച്ഡിഎഫ്‌സി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഫെഡറല്‍ ബാങ്ക് എന്നിവയിലൂടെ ഒമ്പതു മാസത്തെ ഇഎംഐ ഒപ്ഷനോട് ലഭിക്കും. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാം. ബജാജ് ഫിന്‍സെര്‍വ്, ഹോ ക്രെഡിറ്റ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഐഡിഎഫ്‌സി ബാങ്ക്,ഐസിഐസിഐ ബാങ്ക്, കൊടാക് മഹീന്ദ്ര ബാങ്ക് എന്നിവയും ആകര്‍ഷകമായ ഇഎംഐ ഫൈനാന്‍സ് നല്‍കുന്നുണ്ട്.
Post Your Comments