ഡല്‍ഹി : കോവിഡ് പ്രതിസന്ധിയില്‍ നിന്ന് രാജ്യം കരകയറുന്നു. ഇന്ത്യന്‍ ഐടി കമ്പനികള്‍ വലിയ തോതില്‍ നിയമനത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. മുന്‍നിര കമ്പനികള്‍ ഒരു ലക്ഷത്തോളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്. കമ്പനികള്‍ പലതും ക്ലയന്റ് കമ്പനികളില്‍ നിന്ന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലേക്ക് മാറുന്നതു മൂലമാണ് ഐടി മേഖലയിലെ ജോലി സാധ്യത വര്‍ധിക്കുന്നത്.
read also : കൊറോണ വൈറസിനെ തുരത്താന്‍ സാധ്യമായ ചികിത്സ കണ്ടെത്തിയതായി യുഎസ്എ
ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് ക്ലയന്റ് കമ്പനികള്‍ ഔട്ട്സോഴ്സിന് പ്രധാന്യം നല്‍കുന്നത്. ഇക്കാരണങ്ങള്‍ കൊണ്ടും ഐടി കമ്പനികള്‍ കൂടുതല്‍ പേരെ നിയമിക്കും. നിയമനങ്ങള്‍ വേഗത്തിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ റിക്രൂട്ട്മെന്റ് നടപടികള്‍ നിര്‍ത്തിവച്ചിരുന്ന ഈ കമ്പനികള്‍ ഇപ്പോള്‍ ആഭ്യന്തര വിപണിയില്‍ വേഗത്തില്‍ റിക്രൂട്ട് ചെയ്യാനാണ് തീരുമാനം.
രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസിന് ഈ വര്‍ഷം നാല്‍പ്പതിനായിരത്തോളം പുതിയ റിക്രൂട്ട്മെന്റുകള്‍ നടത്താന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ഫോസിസ് ഇരുപതിനായിരം റിക്രൂട്ട്മെന്റുകളും എച്ച്സിഎല്‍ 15000 നിയമനങ്ങളും നടത്തും. കോഗ്‌നിസന്റ് 15 ആയിരം നിയമനങ്ങള്‍ക്കും തയ്യാറെടുക്കുന്നു.
കോവിഡ് -19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ചില ഇടത്തരം ഐടി കമ്ബനികള്‍ പുതിയ നിയമനങ്ങള്‍ നടത്തുന്നത് നിര്‍ത്തിവച്ചിരുന്നു. ഇവ പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments