കോട്ടയം, കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാറിനെതിരായ സമരപരിപാടിയില്‍ ഇന്ന് കുമ്മനം രാജശേഖരന്‍ ഉപവസിക്കും. ദേശവിരുദ്ധര്‍ക്ക് താവളം ഒരുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന ആവശ്യമുന്നയിച്ചാണ് മുന്‍ സംസ്ഥാന അദ്ധ്യക്ഷനും മിസോറം ഗവര്‍ണറുമനായിരുന്ന കുമ്മനം രാജശേഖരന്‍ ഉപവസിക്കുന്നത്. ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷനും മുന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായിരുന്ന രമണ്‍ സിംഗ് ഉദ്ഘാടനം ചെയ്യും. കോട്ടയം തിരുനക്കരയിലാണ് സമരപരിപാടി നടക്കുന്നത്.
ദേശവിരുദ്ധര്‍ക്ക് താവളം ഒരുക്കുന്ന കേരളമുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി വി.മുരളീധരനും ഡല്‍ഹിയില്‍ രണ്ടാം തീയതി ഉപവാസ സമരം നടത്തി. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി പി. മുരളീധര്‍ റാവുവാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ബി.ജെ.പി സംസ്ഥാന ദേശീയ നേതാക്കള്‍ വിവിധ ദിവസങ്ങളിലായി തുടര്‍ച്ചയായി ഉപവാസ സമരത്തിലാണ്. സംസ്ഥാന സര്‍ക്കാറിന്റെ അഴിമതിയും ക്രിമിനല്‍ ഭരണവും തുറന്നുകാട്ടുന്ന സമരമാണ് ബി.ജെ.പി നടത്തുന്നത്. ആദ്യ ദിവസം എം.എല്‍.എ. ഒ.രാജഗോപാല്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.രാമന്‍പിള്ള എന്നിവരും ഉപവസിച്ചു. ആഗസ്്റ്റ് 7ന് പി.കെ.കൃഷ്ണദാസ്, 13ന് കി.കെ. പദ്മനാഭന്‍ എന്നിവര്‍ക്ക് ശേഷം ആഗസ്റ്റ് 18ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനും ഉപവസിക്കും.
Post Your Comments