KeralaLatest NewsNewsIndia

2019ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ 100 റാങ്കുകളില്‍ പത്ത് മലയാളികൾ

സി.എസ്. ജയദേവിന് അഞ്ചാം റാങ്ക്

ഡല്‍ഹി : 2019ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2019 സെപ്റ്റംബറില്‍ നടന്ന മെയിന്‍ എഴുത്തു പരീക്ഷയുടെയും 2020 ഫെബ്രുവരി മുതല്‍ ഓഗസ്റ്റു വരെ നടന്ന അഭിമുഖ പരീക്ഷയുടെയും ചേര്‍ന്നുള്ള ഫലമാണ് പ്രസിദ്ധീകരിച്ചത്. ആദ്യ 100 റാങ്കുകളില്‍ പത്ത് മലയാളികളും. സി.എസ്. ജയദേവിന് അഞ്ചാം റാങ്ക് സ്വന്തമാക്കി.

റാങ്ക് നേടിയ മലയാളികള്‍ (റാങ്ക്, പേര് എന്നീ ക്രമത്തില്‍)

5 സിഎസ്. ജയദേവ്

36 ആര്‍. ശരണ്യ

45 സഫ്ന നസ്റുദ്ദീന്‍

47 ആര്‍. ഐശ്വര്യ

55 അരുണ്‍ എസ്. നായര്‍

68 എസ്. പ്രിയങ്ക

71 ബി. യശശ്വിനി

89 നിഥിന്‍ കെ. ബിജു

92 എ.വി. ദേവി നന്ദന

99 പി.പി. അര്‍ച്ചന

പ്രദീപ് സിങ്ങിനാണ് ഒന്നാം റാങ്ക്. ജതിന്‍ കിഷോര്‍, പ്രതിഭ വര്‍മ എന്നിവര്‍ക്കാണ് രണ്ടും മൂന്നും റാങ്കുകള്‍. www.upsc.gov.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫലം പരിശോധിക്കാം.

shortlink

Post Your Comments


Back to top button