തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി കണ്ടെയ്ന്മെന്റ് സോണുകള്‍ നിശ്ചയിക്കുന്നതില്‍ മാറ്റം വരുത്തുന്നു. നിലവില്‍ വാര്‍ഡോ ഡിവിഷനോ അടിസ്ഥാനപ്പെടുത്തിയാണ് കണ്ടെയ്ന്മെന്റ് സോണുകള്‍ നിശ്ചയിക്കുന്നത്. എന്നാല്‍ ഇനി പ്രദേശം അടിസ്ഥാനപ്പെടുത്തിയാണ് കണ്ടെയ്ന്റ്മെന്റ് സോണുകള്‍ നിശ്ചയിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി.
മാറ്റം വാര്‍ഡ് അടിസ്ഥാനത്തിലായിരിക്കില്ല. പോസിറ്റീവ് ആയ ആളുടെ പ്രൈമറി സെക്കന്ററി കോണ്ടാക്ടുകള് കണ്ടെത്തിയാല്‍ അവര്‍ താമസിക്കുന്ന സ്ഥലം പ്രത്യേകമായി അടയാളപ്പെടുത്തുമെന്നും ആ പ്രദേശം ഒരു കണ്ടെയ്ന്മെന്റ് മേഖലയാക്കുമെന്നും മുഖ്യമന്ത്രി.
കോവിഡ് സ്ഥിരീകരിച്ച വ്യക്തികള്‍ താമസിക്കുന്ന പ്രദേശത്തെ പ്രത്യേകം മാപ്പ് ചെയ്ത് അതിന്റെ അടിസ്ഥാനത്തിലായിരിക്കും കണ്ടെയ്ന്മെന്റ് സോണ്‍ പ്രഖ്യാപിക്കുക. വാര്‍ഡിന് പകരം വാര്‍ഡിന്റെ ഭാഗത്താണ് ആളുകളുള്ളതെങ്കില്‍ ആ പ്രദേശമായിരിക്കും കണ്ടെയ്ന്മെന്റ് സോണ്‍. ഇവിടെ കര്‍ക്കശമായി പാലിക്കപ്പെടുന്ന വ്യവസ്ഥകള്‍ ഉണ്ടാകും. കണ്ടെയ്ന്മെന്റ് സോണില്‍ ഉള്ളവര്‍ക്ക് പുറത്തേക്കോ, പുറത്തുള്ളവര്‍ക്ക് കണ്ടെയ്ന്മെന്റ് സോണിലേക്കോ പ്രവേശിക്കാന്‍ അനുവാദം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments