അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനെത്തുന്ന പ്രധാനമന്ത്രിക്കായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഹനുമാന്‍ ക്ഷേത്രവും. ശ്രീരാമഭക്തന്മാര്‍ ആദ്യം ദര്‍ശിക്കാറ് ഹനുമാനെയാണെന്ന വിശ്വാസവും നരേന്ദ്രമോദി തെറ്റിക്കുന്നില്ല. അഞ്ചാം തീയതിയിലെ തറക്കല്ലിടുന്നതിന് മുമ്പ് ഹനുമാന്‍ ക്ഷേത്രത്തി ലെത്തി പ്രാര്‍ത്ഥന നടത്താനാണ് തീരുമാനം.
അയോദ്ധ്യയിലെ ചടങ്ങുകളെല്ലാം വളരെ കുറച്ചു സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഹനുമാന്‍ ക്ഷേത്രത്തിലെ ചടങ്ങ് അതിനാല്‍ തന്നെ ആകെ 7 മിനിറ്റിനുള്ളില്‍ തീര്‍ക്കും വിധമാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.പ്രധാനമന്ത്രിക്കൊപ്പം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ക്ഷേത്ര ദര്‍ശനം നടത്തും.
85 പടികള്‍ കയറിയാണ് ഹനുമാന്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലിലേയ്ക്ക് എത്തേണ്ടത്. പുറകിലേയ്ക്കിറങ്ങാന്‍ 36 പടികളും ക്ഷേത്രത്തിനുണ്ടെന്നും പ്രധാനപൂജാരിയായ മഹന്ത് രാജൂ ദാസ് അറിയിച്ചു. കൊറോണ സാമൂഹിക അകലം ക്ഷേത്രത്തിലെ പൂജാ കാര്യത്തിലും പാലിക്കുമെന്നും ദാസ് പറഞ്ഞു. പ്രധാനമന്ത്രിയുടെ അയോദ്ധ്യാ സന്ദര്‍ശനം പ്രമാണിച്ച് ഇന്നു മുതല്‍ ഹനുമാന്‍ ക്ഷേത്രവും പൂര്‍ണ്ണമായും സുരക്ഷാ വിഭാഗത്തിന്റെ നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്.
Post Your Comments