
കണ്ണൂർ: തലശ്ശേരി പൊന്ന്യത്ത് ആർ.എസ്.എസ് പ്രവർത്തകരുടെ വീടിന് നേരെ സി.പി.എം ബോംബേറ്. നാലാംമൈലിലെ ആർ.എസ്.എസ് പ്രവർത്തകരായ സുരഭിൻ, സനം എന്നിവരുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.
രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. സംഭവം നടക്കുമ്പോൾ ആളുകൾ വീടിനകത്തായതിനാൽ ആർക്കും പരിക്കില്ല. ബോംബേറിൽ വീടിന്റെ ചുമരുകൾക്ക് കേടുപാട് പറ്റി. ജനൽച്ചില്ലുകളും തകർന്നിട്ടുണ്ട്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments