KeralaLatest NewsNewsIndia

ഇരുചക്ര വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ നിയമ നിര്‍മ്മാണത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ഗുണനിലവാരമില്ലാത്ത ഹെല്‍മറ്റ് ഉപയോഗിക്കുന്നരില്‍ നിന്ന് കനത്ത പിഴ ശിക്ഷ ഈടാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.

ന്യൂഡല്‍ഹി: ഇരുചക്ര വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ നിയമ നിര്‍മ്മാണത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഗുണനിലവാരമില്ലാത്ത ഹെല്‍മറ്റ് ഉപയോഗിക്കുന്നരില്‍ നിന്ന് കനത്ത പിഴ ശിക്ഷ ഈടാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.ഹെല്‍മറ്റ് ഉപയോഗിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കുന്ന സാഹചര്യത്തില്‍ പലരും ഇതില്‍ നിന്ന് രക്ഷ നേടാന്‍ ഗുണനിലവാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ ഉപയോഗിക്കുന്നതായാണ് കണ്ടെത്തല്‍. ഇത്തരം ഹെല്‍മറ്റുകള്‍ ഉപയോഗിച്ചവര്‍ക്ക് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സംഭവങ്ങളും ഉണ്ടായിരുന്നു. പുതിയ നീക്കത്തിലൂടെ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുകയാണ് കേന്ദ്രത്തിന്റെ ഉദ്ദേശ്യം.

പുതിയ നിയമപ്രകാരം, ഗുണനിലവാരമില്ലാത്ത ഹെല്‍മറ്റുകള്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് ആയിരം രൂപ പിഴ ഈടാക്കും. ഇതുമാത്രമല്ല, ഇത്തരം ഹെല്‍മറ്റുകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ നല്‍കാനും രണ്ട് ലക്ഷം രൂപ പിഴ ചുമത്താനും നീക്കമുണ്ട്. ഗുണനിലവാരമില്ലാത്ത ഹെല്‍മറ്റുകള്‍ ഉപയോഗിക്കുന്ന 28 ഇരുചക്ര വാഹന യാത്രികര്‍ പ്രതിദിനം മരിക്കുന്നുണ്ടെന്നാണ് കണക്ക്.ഇരുചക്ര വാഹന യാത്രികര്‍ക്ക് സുരക്ഷിതമായ ഹെല്‍മറ്റുകള്‍ നല്‍കുന്നതിനായി ഗതാഗത മന്ത്രാലയം ഇതാദ്യമായി ബിഎസ്‌ഐ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ നിയമനിര്‍മ്മാണം സംബന്ധിച്ച്‌ ജൂലൈ 30ന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ സ്റ്റേക്ക്‌ഹോള്‍ഡേഴ്‌സില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ തേടിയിട്ടുണ്ട്. തുടര്‍ന്ന് 30 ദിവസത്തിന് ശേഷം പുതിയ നിയമം പ്രാബല്യത്തില്‍ വരും.

നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം ബിഎസ്‌ഐ സര്‍ട്ടിഫൈഡ് ആയ ഹെല്‍മറ്റുകള്‍ മാത്രമേ നിര്‍മ്മിക്കാനും വില്‍ക്കാനും അനുവദിക്കൂ. ഇത് ഉറപ്പാക്കുന്നതിനായി എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തുകയും ചെയ്യും.പുതിയ സ്റ്റാന്‍ഡേര്‍ഡില്‍ ഹെല്‍മറ്റിന്റെ ഭാരം ഒന്നര കിലോഗ്രാമില്‍ നിന്ന് 1.2 കിലോഗ്രാമായി കുറച്ചിട്ടുണ്ട്. ബിഎസ്‌ഐ സര്‍ട്ടിഫൈഡ് അല്ലാത്ത ഹെല്‍മറ്റുകളുടെ നിര്‍മ്മാണം, സംഭരണം, വില്‍പന തുടങ്ങിയവ കുറ്റമായി കണക്കാക്കും. പിടിക്കപ്പെട്ടാല്‍ ജയില്‍ ശിക്ഷ നല്‍കുകയും രണ്ട് ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്യും. പുതിയ നിയമപ്രകാരം, സുരക്ഷിതമല്ലാത്ത ഹെല്‍മറ്റുകളുടെ കയറ്റുമതിയും അനുവദിക്കില്ല.

shortlink

Post Your Comments


Back to top button