ഹൈദരാബാദ്, കൊറോണ പ്രതിരോധത്തില്‍ ഡല്‍ഹിയെ മാതൃകയാക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡി.ഡല്‍ഹിയിലെ കൊറോണ രോഗമുക്തരുടെ എണ്ണം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ഗാച്ചി ബൗളിയിലുള്ള തെലങ്കാന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ സന്ദര്‍ശന വേളയിലാണ് കേന്ദ്രമന്ത്രി ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.84 ശതമാനമാണ് ഡല്‍ഹിയിലെ രോഗമുക്തര്‍. എല്ലാ സംസ്ഥാനങ്ങളും ഡല്‍ഹിയെ മാതൃകയാക്കണമെന്നും കിഷന്‍ റെഡ്ഡി വ്യക്തമാക്കി. ഇതിന് പുറമെ തെലുങ്കാന സര്‍ക്കാരിനോട് പരിശോധനയിലും രോഗനിര്‍ണ്ണയത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.
കൊറോണ വൈറസിനെതിരെ പേരാടാന്‍ ആവശ്യമായ പിപിഇ കിറ്റുകളും വെന്റിലേറ്ററുകളും തുടര്‍ന്നും തെലുങ്കാനയിലേക്ക് അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.ആരോഗ്യ പ്രവര്‍ത്തകരുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധ പുലര്‍ത്തണം. ആവശ്യമായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ലഭ്യമാണെന്ന് എല്ലാ ആശുപത്രികളും ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. രോഗലക്ഷണങ്ങളില്ലാത്ത രോഗികളെ വീട്ടില്‍ തന്നെ ക്വാറന്റീന്‍ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ കൊറോണ വ്യാപനം രൂക്ഷമായ ഘട്ടത്തില്‍ നേരത്തെ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത്ഷാ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരിത്തിയിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ട എല്ലാ സഹയങ്ങളും നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അമിത് ഷായുടെ മേൽനോട്ടത്തിൽ ഡല്‍ഡഹിയിലെ രോഗ വ്യാപന തോത് കുറയ്ക്കാന്‍ കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്.
Post Your Comments