ബാലഗംഗാധര തിലകന് സ്വാതന്ത്യത്തിനായി സമ്പൂര്‍ണ്ണ ജീവിതവും സമര്‍പ്പിച്ച വ്യക്തിത്വമാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു. തിലകന്റെ നൂറാം ചരമവാര്‍ഷിക സന്ദേശം നല്‍കുകയായിരുന്നു കേന്ദ്രമന്ത്രി.
‘സ്വരാജ്യം തന്റെ ജന്മാവകാശമാണ്, അത് നേടുക തന്നെ ചെയ്യും’ 19-ാം നൂറ്റാണ്ടില്‍ തന്റെ ജീവിതം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി തിലകന് മുന്നോട്ടുവച്ച ശക്തമായ ആശയമാണ്. ഇത്തരത്തില്‍ ജീവിച്ച അധികമാളുകളില്ല. തിലകന്റെ വാക്കുകള്‍ സ്വാതന്ത്ര്യ പോരാട്ടങ്ങളില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതിച്ചേര്‍ത്ത വാചകങ്ങളാണെന്നും അമിത് ഷാ പറഞ്ഞു. ഇന്നത്തെ യുവാക്കള്‍ക്ക് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് അറിയണമെങ്കില്‍ പഠിക്കേണ്ടത് ബാലഗംഗാധര തിലകനെ മാത്രമാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് എന്ന സ്ഥാപനം നടത്തിയ ബാലാഗംഗാധര തിലകന്റെ അനുസ്മരണ പരിപാടിയിലാണ് അമിത് ഷാ സംസാരിച്ചത്. വെബിനാര്‍ സംവിധാനത്തിലാണ് അനുസ്മരണം നടത്തപ്പെട്ടത്. 1856 ജൂലൈ 23ന് മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ ജനിച്ച തിലകന് 1920 ആഗസ്റ്റ് 1നാണ് അന്തരിച്ചത്.
Post Your Comments