KeralaLatest NewsNews

ആറ്റിപ്രയിലെ ദലിത് വേട്ട മന്ത്രി കടകംപള്ളിയുടെ അറിവോടെ : പട്ടികജാതി കുടുംബങ്ങളെ കുടിയിറക്കിയത് കാടത്തം – അഡ്വ. പി.സുധീര്‍

തിരുവനന്തപുരം : ആറ്റിപ്ര ചെങ്കൊടിക്കാട് 10 പട്ടികജാതി കുടുംബങ്ങളെ കുടിയിറക്കിയ പോലീസ് നടപടി കാടത്തവും, ദലിത് വിരുദ്ധവുമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി’ അഡ്വ.പി സുധീര്‍. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും സി.പി.എം നേതാക്കളുടേയും അറിവോടെയാണ് ദലിത് വേട്ട നടന്നിട്ടുള്ളത്. 98 വർഷമായി 6 തലമുറകൾ ജനിച്ചു ജീവിച്ചു വന്ന സ്വന്തം ഭൂമിയിൽ നിന്നാണ് 10 കുടുംബങ്ങളെ ഭീകരമായി സർക്കാർ കുടിയിറക്കിയത്. കോടതിയുടെ സ്റ്റേ ഉത്തരവ് നിലനിൽക്കെയാണ് കോവിഡ് കാലത്ത് ഈ നടപടി.

കോവിഡ് സമയത്ത് ജപ്തി ഉൾപ്പെടെയുള്ള ഒരു നിയമ നടപടികളും പാടില്ലന്ന സർക്കാർ നിർദ്ദേശവും, കോടതി ഉത്തരവുകളുമുണ്ട് , ഇതൊക്കെ ലംഘിച്ചു കൊണ്ടാണ് പോലീസും, സർക്കാരും മനുഷ്യത്വ രഹിതമായ ക്രൂരത കാട്ടിയത് .17 ന് സ്റ്റേ ഉത്തരവിന്റെ കാലാവധി കഴിഞ്ഞുവെന്ന് പറഞ്ഞ് 29 ന് രാവിലെ 5 മണിക്ക് കോവിഡ് നിർദ്ദേശങ്ങൾ പോലും പാലിക്കാതെ കഴക്കൂട്ടം എ.സി യുടെ നേതൃത്വത്തിൽ പോലിസ് അഴിഞ്ഞാടുകയാണ് ചെയ്തത് .

ഉറക്കമുണരാത്ത കൊച്ചു കുട്ടികളെ പോലും മർദ്ദിച്ച് വലിച്ചിഴച്ച് കൊണ്ടുപോയി .സ്റ്റേഷനിൽ കൊണ്ട് പൂട്ടിയിട്ട ശേഷം പോലീസും ഗുണ്ടകളും ചേർന്ന് ഇവർ 7 വീടുകളും ജെ.സി.ബി കൊണ്ട് ഇടിച്ചു നിരത്തി . ഭീകരമായ ദലിത് പീഡനമാണ് പോലീസ് നടത്തിയത് .മന്ത്രി കടകംപള്ളി സുരേന്ദ്രന്റേയും സി.പി.എം നേതാക്കളുടേയും അറിവോടെയാണ് ഈ ദലിത് വേട്ട നടന്നത് ..കുട്ടികളെയും, സ്ത്രീകളെയും മർദ്ദിച്ച കഴക്കൂട്ടം എ.സി ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടി എടുക്കണം .. സ്വന്തം ഭൂമി പട്ടികജാതി കുടുംബങ്ങൾക്ക് തിരിച്ചു നൽകാനുള്ള നടപടി സ്വീകരിക്കണം. അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികൾക്ക് ബി.ജെ.പി നേതൃത്വം നൽകുമെന്നും സുധീര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button