Latest NewsKerala

ക്ഷേത്രഫണ്ട് സിപിഎം ലോക്കല്‍ കമ്മിറ്റിയിലേക്ക് വകമാറ്റിയെന്ന് ആരോപണം , ചോദ്യം ചെയ്തവർക്ക് ഭീഷണി

ക്ഷേത്രത്തിലെ സാമ്പത്തിക തിരിമറി ചോദ്യം ചെയ്ത ഉപദേശക സമിതി പ്രസിഡന്റിനെതിരെയും വൈസ് പ്രസിഡന്റിനെതിരെയും സിപിഎം വധഭീഷണിയും മുഴക്കിയിട്ടുണ്ട്.

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മേജര്‍ വെള്ളായണി ദേവി ക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവത്തിനായുള്ള ക്ഷേത്ര ഫണ്ട് ഉപദേശക സമിതി സെക്രട്ടറിയുടെയും ഉത്സവ കമ്മിറ്റി ഭാരവാഹികളുടെയും നേതൃത്വത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റികളിലേക്ക് വകമാറ്റിയെന്ന് ആരോപണം. ക്ഷേത്രത്തിലെ സാമ്പത്തിക തിരിമറി ചോദ്യം ചെയ്ത ഉപദേശക സമിതി പ്രസിഡന്റിനെതിരെയും വൈസ് പ്രസിഡന്റിനെതിരെയും സിപിഎം വധഭീഷണിയും മുഴക്കിയിട്ടുണ്ട്.

ഫണ്ട് വെട്ടിപ്പ് സംബന്ധിച്ച്‌ ദേവസ്വം ബോര്‍ഡിന് ഉള്‍പ്പടെ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകുന്നില്ലെന്നാണ് വിമര്‍ശനം. വെള്ളായണി ദേവിക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവത്തിനായി 45 ലക്ഷം രൂപ ഭക്ത ജനങ്ങളില്‍ നിന്ന് പിരിക്കാനാണ് ക്ഷേത്ര ഉപദേശക സമിതിയ്ക്ക് ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയത്. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ 75 ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ഉത്സവ ചടങ്ങുകള്‍ പകുതിയില്‍ ഉപേക്ഷിക്കേണ്ടി വന്നു.

അഞ്ചാം ക്ലാസ് വരെ മാതൃഭാഷയില്‍ പഠിപ്പിക്കണം; മൂന്നര പതിറ്റാണ്ടിനു ശേഷമുള്ള പുതിയ വിദ്യാഭ്യാസ നയത്തില്‍ അറിയേണ്ട 10 കാര്യങ്ങള്‍

ഇതിനു ശേഷം ഉത്സവത്തോട് അനുബന്ധിച്ച്‌ ക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവന അടക്കമുള്ള തുകയുടെ വരവ് ചെലവ് കണക്ക് അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഉപദേശക സമിതി സെക്രട്ടറിയോ ഉത്സവ കമ്മിറ്റി ജനറല്‍ കണ്‍വീനറോ തയ്യാറായില്ല. ഈ തുക സിപിഎം ലോക്കല്‍ കമ്മറ്റിയിലേക്ക് വക മാറ്റിയെന്നും ആരോപണം ഉയര്‍ന്നു.

ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേടുകള്‍ ചോദ്യം ചെയ്തതിന് ഉപദേശക സമിതി പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും വധിക്കുമെന്ന് സിപിഎം പ്രവര്‍ത്തകനായ ഉത്സവ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. സാമ്പത്തിക ക്രമക്കേടിനും ആചാര ലംഘനത്തിനുമെതിരെ ദേവസ്വം ബോര്‍ഡിന് പരാതി നല്‍കി. സാമ്പത്തിക തിരിമറി ദേവസ്വം വിജിലന്‍സ് അന്വേഷിക്കണമെന്നും ആവശ്യമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button