പട്‌ന : വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതി അതിരൂക്ഷമായി തുടരുകയാണ്. അസമില്‍ ഇതുവരെ 109 പേര്‍ പ്രളയത്തില്‍ മരിച്ചു. 56 ലക്ഷം പേര്‍ പ്രളയക്കെടുതിയിലാണ്. ഇവിടെ മുപ്പത് ജില്ലകളിലായി അയ്യായിരത്തിലധികം ഗ്രാമങ്ങള്‍ പ്രളയക്കെടുതി നേരിടുകയാണ്. ബ്രഹ്മപുത്രയും പോഷകനദികളും കരകവിഞ്ഞൊഴുകി. 50,000 പേരെയാണ് 564 ദുരിതാശ്വാസ ക്യാമ്പുകളിലായി പാര്‍പ്പിച്ചിരിക്കുന്നത്. കാസിരംഗ ദേശീയ ഉദ്യാനവും രൂക്ഷമായ പ്രളയക്കെടുതി നേരിട്ടു.
ബിഹാറിലും പ്രളയക്കെടുതി അതിരൂക്ഷമായി തുടരുകയാണ്. 12 പേരാണ് ഇതുവരെ പ്രളയത്തില്‍ മരിച്ചതെന്നാണ്പുറത്തുവരുന്ന കണക്കുകള്‍. ബിഹാറില്‍ മഴക്കെടുതി 38 ലക്ഷം പേരെ ബാധിച്ചു. കോസി, ഗഢ്ക്ക്, ബാഗ്മതി നദികള്‍ അപകടനിലയും കവിഞ്ഞാണ് ഒഴുകുന്നത്.
വെസ്റ്റ് ചമ്പാരന്‍, ഈസ്റ്റ് ചമ്പാരന്‍, മുസാഫര്‍പൂര്‍, ഗോപാല്‍ഗഞ്ച് ജില്ലകളില്‍ ദുരിതത്തിന്റെ വ്യാപ്തി കൂട്ടി. ദില്ലി, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇടിയോടുകൂടി മഴ പെയ്യുമെന്നാണ് മുന്നിറിയിപ്പ്.
Post Your Comments