COVID 19Latest NewsIndiaNews

രാജ്യത്ത് അണ്‍ലോക്ക് 3 പ്രഖ്യാപിച്ചു ; മൂന്നാം ഘട്ടത്തിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ

ദില്ലി: രാജ്യത്ത് അണ്‍ലോക്ക് പ്രക്രിയയുടെ മൂന്നാം ഘട്ടം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചു. ഓഗസ്റ്റ് 1 മുതലാകും അണ്‍ലോക്ക് മൂന്നാം ഘട്ടം നടപ്പിലാകുക. കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതാണ് മൂന്നാം ഘട്ടം. ഇതിന്റെ മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ:

1. രാത്രിയാത്രാ നിരോധനം അതായത് നൈറ്റ് കര്‍ഫ്യൂ ഒഴിവാക്കുന്നു.

2. യോഗാ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കും ജിംനേഷ്യങ്ങള്‍ക്കും ഓഗസ്റ്റ് 5 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാം. എന്നാല്‍ അണുനശീകരണം ഉള്‍പ്പടെ നടത്തി എല്ലാ നിര്‍ദേശങ്ങളും പാലിച്ച ശേഷമേ തുറക്കാനാകൂ.

3. സ്വാതന്ത്ര്യദിന പ്രവര്‍ത്തനങ്ങള്‍ സാമൂഹിക അകലം പാലിച്ച് അനുവദിക്കും. മാസ്‌ക് ധരിക്കുന്നത് പോലുള്ള ആരോഗ്യ പ്രോട്ടോക്കോളുകള്‍ പാലിക്കണം.

4. സ്‌കൂളുകളും കോളേജുകളും കോച്ചിംഗ് സ്ഥാപനങ്ങളും ഓഗസ്റ്റ് 31 വരെ തുറക്കരുത്.

5. വന്ദേ ഭാരത് മിഷന്റെ കീഴില്‍ ഘട്ടം ഘട്ടമായി അന്താരാഷ്ട്ര വിമാന യാത്രയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. വാണിജ്യാടിസ്ഥാനത്തിലുള്ള അന്താരാഷ്ട്ര വിമാനയാത്രകള്‍ക്ക് അനുമതിയില്ല.

6. മെട്രോ സേവനങ്ങള്‍, സിനിമാ ഹാളുകള്‍, നീന്തല്‍ക്കുളങ്ങള്‍, വിനോദ പാര്‍ക്കുകള്‍, തിയേറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍, എന്നിവ അടഞ്ഞുതന്നെ കിടക്കും.

7. പൊതുപരിപാടികള്‍ പാടില്ല, സാമൂഹിക / രാഷ്ട്രീയ / കായികം / വിനോദം / അക്കാദമിക് / സാംസ്‌കാരിക / മതപരമായ പ്രവര്‍ത്തനങ്ങള്‍, തുടങ്ങിയ മറ്റ് വലിയ സഭകള്‍ അനുവദനീയമല്ല.

shortlink

Related Articles

Post Your Comments


Back to top button