ന്യൂഡല്‍ഹി : രാമക്ഷേത്രത്തിന് ഒരുകിലോഗ്രാം സ്വര്‍ണം സംഭാവന ചെയ്യാനൊരുങ്ങി മുഗള്‍ രാജകുടുംബാംഗം . അവസാനത്തെ മുഗള്‍ രാജവായിരുന്ന ബഹദൂര്‍ ഷാ സഫറിന്റെ കുടുംബാംഗമായ ഹബീബുദീന്‍ ട്യൂസിയാണ് രാമക്ഷേത്രത്തിന് 1.8 കോടി രൂപ വിലവരുന്ന സ്വര്‍ണ ഇഷ്ടിക സംഭാവന ചെയ്യുന്നത്. ബഹദൂര്‍ ഷാ സഫറിന്റെ ആറാം തലമുറയില്‍ പെട്ട അംഗമാണ് ഹബീബുദ്ദീന്‍. നിലവില്‍ ഷംഷാബാദിലാണ് ഇദ്ദേഹം താമസിക്കുന്നത്. കഴിഞ്ഞ വര്‍ഷം തന്നെ സ്വര്‍ണ ഇഷ്ടിക നല്‍കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.
ഒന്നരമാസം മുന്‍പ് തന്നെ ഡല്‍ഹിയില്‍ ഇത് നിര്‍മ്മിച്ചിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിക്ക് ഇഷ്ടിക കൈമാറുന്ന വിവരത്തിന് കത്തയച്ചിട്ടുണ്ടെന്നും ഹബീബുദ്ദീന്‍ വ്യക്തമാക്കി. ഇഷ്ടികയില്‍ ജയ് ശ്രീരാം എന്ന് ആലേഖനം ചെയ്തിട്ടുണ്ട്.രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമ്ബോള്‍ അവിടെയുണ്ടാകാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ട്.
കൊറോണ കാലമായതിനാല്‍ അനുവാദം ലഭിക്കുമോ എന്നറിയില്ല. ക്ഷണം ലഭിച്ചാല്‍ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വര്‍ണ ഇഷ്ടികയില്‍ ജയ് ശ്രീരാം ആലേഖനം ചെയ്തിട്ടുണ്ടെന്നും തന്റെ വാഗ്ദാനം കേട്ട് ചിരിച്ച് തള്ളിയവര്‍ക്കുള്ള മറുപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments