COVID 19KeralaLatest NewsNews

ആരോഗ്യ പ്രവർത്തകർക്കായി പി.പി.ഇ കിറ്റുകളും മാസ്കും സാനിറ്റൈസറും നല്‍കി ചെങ്കല്‍ ശ്രീ ശിവപാർവ്വതി ക്ഷേത്രം

തിരുവനന്തപുരം • ചെങ്കല്‍ ശ്രീ ശിവപാർവ്വതി ക്ഷേത്രം തിരുവനന്തപുരം ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്കായി നല്‍കിയ പി.പി.ഇ കിറ്റുകൾ, സാനിറ്റൈസർ, മാസ്ക് എന്നിവ മഹേശ്വരം ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയില്‍ നിന്നും മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ ഏറ്റുവാങ്ങി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരാധനാലയങ്ങളും സന്നദ്ധ സംഘടനകളും സഹായങ്ങളുമായി സർക്കാരിനോടൊപ്പം ചേരുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും മഹേശ്വരം ശ്രീ ശിവ പാർവതി ക്ഷേത്രം ഇത്തരത്തിൽ കർമ്മപദ്ധതികളുമായി മുന്നോട്ട് വന്നത് മാതൃകാപരമാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പി.പി.ഇ കിറ്റുകൾ ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രീ ശിവപാർവ്വതി ക്ഷേത്രം പങ്കെടുക്കുന്നത് ആദ്യമായല്ല. മഹാമാരിയുടെ ആരംഭത്തിൽ ഒന്നാം ഘട്ടമായി കമ്മ്യൂണിറ്റി കിച്ചനുകൾക്ക് ആവശ്യമായ പലവ്യഞ്ജനങ്ങളും പച്ചക്കറിയും രണ്ടും ഘട്ടമായ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആവശ്യമായ കുടിവെള്ള പാക്കറ്റുകളും ലഘു ഭക്ഷണങ്ങളും മൂന്നാം ഘട്ടമായി മാസ്കുകളും സാനിറ്റെസർ, ഹാൻറ് വാഷ് എന്നിവയും നല്‍കിയിരുന്നു. ഇത് നാലാം ഘട്ടമായാണ് ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്ക് വിതരണം ചെയ്യുന്നതിലേക്കായി പി.പി.ഇ കിറ്റുകളൂം നല്‍കുന്നതെന്നും ഈ മഹാമാരിയെ ചെറുക്കുന്നതിന് ക്ഷേത്രത്തിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹായങ്ങളുമായി സർക്കാരിനോടൊപ്പം ഉണ്ടാകുമെന്ന് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി പറഞ്ഞു. ക്ഷേത്ര മേൽശാന്തികുമാർ മഹേശ്വരം, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി VR സലൂജ, ഓലത്താന്നി അനിൽ എന്നിവർ സന്നിഹിതരായിരുന്നു.

shortlink

Post Your Comments


Back to top button