COVID 19KeralaLatest NewsNews

മെഡി. കോളജ്​ ആശുപത്രിക്ക്​​ പിന്നാലെ ജനറല്‍ ആശുപത്രിയിലും രോഗികള്‍ക്ക്​ കോവിഡ്

മെഡിസിന്‍ വാര്‍ഡില്‍ ഒരാള്‍ക്കും. ഏഴ്​, എട്ട്​ വാര്‍ഡുകളില്‍ കൂട്ടിരിപ്പുകാരടക്കം 17 പേരാണ്​ ഉണ്ടായിരുന്നത്​

കോട്ടയം,മെഡി. കോളജ്​ ആശുപത്രിക്ക്​​ പിന്നാലെ ജനറല്‍ ആശുപത്രിയിലും രോഗികള്‍ക്ക്​ കോവിഡ് സ്ഥിരീകരിച്ചു​. രണ്ട്​ ഗര്‍ഭിണികളടക്കം നാലുപേര്‍ക്കാണ്​ ജനറല്‍ ആശുപത്രിയില്‍ കോവിഡ്​ ​സ്ഥിരീകരിച്ചത്​. ഇതോടെ ഏഴ്​, എട്ട്​, നാല്​ വാര്‍ഡുകള്‍ അടച്ചു. ഒ.പിയിലെത്തിയ രണ്ട്​ ഗര്‍ഭിണികള്‍ക്ക്​ തിങ്കളാഴ്​ചയാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. മെഡിസിന്‍ വാര്‍ഡില്‍ ഒരാള്‍ക്കും. ഏഴ്​, എട്ട്​ വാര്‍ഡുകളില്‍ കൂട്ടിരിപ്പുകാരടക്കം 17 പേരാണ്​ ഉണ്ടായിരുന്നത്​.

ഇവരെ ഇവിടെതന്നെ നിരീക്ഷണത്തില്‍ ആക്കിയിരിക്കുകയാണ്​. ഇവരുടെയെല്ലാം ആന്‍റിജന്‍ പരിശോധനഫലം നെഗറ്റിവ്​ ആയിരുന്നു. രോഗം ബാധിച്ചവരുടെ സമീപ കിടക്കകളിലുണ്ടായിരുന്നവര്‍ അതിതീവ്ര സമ്ബര്‍ക്കപ്പട്ടികയില്‍ പെട്ടതിനാല്‍ ഇവര്‍ക്ക്​ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. നാലാം വാര്‍ഡില്‍ പ്രസവം കഴിഞ്ഞ്​ ചൊവ്വാഴ്​ച ഡിസ്​ചാര്‍ജ്​ ചെയ്യാനിരുന്ന യുവതിക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇവിടെയുണ്ടായിരുന്ന 37 ഗര്‍ഭിണികളെ പീഡിയാട്രിക് വാര്‍ഡിലേക്കു മാറ്റി.

അതിതീവ്ര സമ്ബര്‍ക്കപ്പട്ടികയില്‍പെട്ട ഗൈനക്കോളജി വിഭാഗത്തിലെ ഒരു ഡോക്​ടര്‍, രണ്ട്​ ഹൗസ്​ സര്‍ജന്‍മാര്‍, രണ്ട്​ സ്​റ്റാഫ്​ നഴ്​സുമാര്‍ എന്നിവരടക്കം അഞ്ച്​ ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്‍റീനില്‍ പോയി. നിലവില്‍ ജനറല്‍ ആശുപത്രിയില്‍ ആറ്​ ആരോഗ്യപ്രവര്‍ത്തകര്‍​ കോവിഡ്​ ബാധിച്ച്‌​ ക്വാറന്‍റീനിലാണ്​​. മെഡി. കോളജില്‍ ഗൈനക്കോളജി ഒ.പി അടച്ചതോടെ ജനറല്‍ ആശുപത്രിയെയാണ്​ ഗര്‍ഭിണികള്‍ ആശ്രയിക്കുന്നത്​. എന്നാല്‍, ഇവിടെയും കോവിഡ്​ വ്യാപനമുണ്ടായത്​​ ആശങ്ക ഉയര്‍ത്തുന്നു.

കൂടുതല്‍ ജീവനക്കാര്‍ ക്വാറന്‍റീനില്‍ പോകുന്നതോടെ അടിയന്തരമായി ഇന്‍റര്‍വ്യൂ നടത്തി ജീവനക്കാരെ എടുക്കാനുള്ള നീക്കത്തിലാണ്​ അധികൃതര്‍. 30 നഴ്​സുമാരുടെ കുറവ്​ ജനറല്‍ ആശുപത്രിയിലുണ്ട്​. 15 പേരെ അടുത്താഴ്​ച നിയമിക്കും. കോട്ടയം മെഡി. കോളജില്‍ ഗൈനക്കോളജി വിഭാഗത്തിലെ 12 രോഗികള്‍ക്ക്​ കോവിഡ് സ്ഥിരീകരിച്ചതോടെയാണ്​ ഒ.പിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്​. 15 ഡോക്ടര്‍മാരും 12 നഴ്സുമാരും 10 ജീവനക്കാരും ക്വാറന്‍റീനില്‍ പോവുകയും ചെയ്തു. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ ഒഴികെ മറ്റുള്ളവരെ ഡിസ്ചാര്‍ജ് ചെയ്​തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button