
ന്യൂഡല്‍ഹി: ചൈനീസ് ആപ്പുകള്‍ നിരോധിച്ച നടപടിയില്‍ നിന്നും ഇന്ത്യ പിന്തിരിയണമെന്ന ആവശ്യവുമായി ചൈന. ഇന്ത്യയുടെ ആപ്പ് നിരോധനം ചൈനീസ് സാമ്പത്തിക മേഖലയെ സാരമായി ബാധിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ചെയ്ത ‘തെറ്റ്’ ഇന്ത്യ തിരുത്തണമെന്നും ഇത് ചൈനീസ് കമ്പനികളുടെ കാര്യത്തിലുള്ള ഇന്ത്യയുടെ ‘മനഃപൂർവമുള്ള കൈകടത്തലാണെ’ന്നും ചൈന ആരോപിക്കുന്നു.
അതോടൊപ്പം ചൈനീസ് സംരംഭകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനായി തങ്ങൾഎല്ലാ നടപടികളും സ്വീകരിക്കുമെന്നും ചൈന പറയുന്നുണ്ട്. ചൈനയുടെ ഈ പ്രസ്താവനയ്ക്ക് ഭീഷണിയുടെ നിറമാണെങ്കിലും ഇത് ഇന്ത്യയ്ക്ക് മുന്നിലുള്ള രാജ്യത്തിന്റെ ബലം പിടിച്ചുള്ള മുട്ടുമടക്കലാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
Post Your Comments