Latest NewsKeralaIndia

നാല് മലയാളി യുവാക്കളെ ഒന്നേകാൽ കോടിയുടെ മയക്കുമരുന്നുകളുമായി ബംഗളുരുവിൽ അറസ്റ്റ് ചെയ്തു

മംഗളുരു: നാല് മലയാളി യുവാക്കളെ 1.25 കോടി രൂപ വിലവരുന്ന മയക്കുമരുന്നുകളുമായി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ബംഗളൂരുവില്‍ അറസ്റ്റ് ചെയ്തു. ഷഹദ് മുഹമ്മദ്, അജ്മല്‍, അജിന്‍ കെ.ജി വര്‍ഗ്ഗീസ്, നിതിന്‍ മോഹന്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇവരില്‍ നിന്ന് എല്‍.എസ്.ഡി സ്റ്റ്രിപ്‌സ്, എം.ഡി.എം ക്രിസ്റ്റല്‍, എക്ടസി ടാബ്ലറ്റ്, കഞ്ചാവ് എന്നിവയും അഞ്ച് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.വിവിധ സംസ്ഥാനങ്ങളില്‍ കണ്ണികളുള്ള വന്‍ മാഫിയ ബംഗളൂരു കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്നതായി പോലീസ് പറഞ്ഞു.

ഇന്ന് സംസ്ഥാനത്ത് 909 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു

ആന്ധ്ര പ്രദേശ്, ഗോവ, തമിഴ്‌നാട് സംസ്ഥാനങ്ങളുമായും കാനഡ, നെതര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളുമായും ഈ കണ്ണികള്‍ ബന്ധപ്പെട്ട് കിടക്കുന്നു. കൊറിയര്‍, തപാല്‍ സര്‍വ്വീസുകള്‍ മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കുന്നതായി സി.സി.ബി കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button