Latest NewsNewsIndia

ഹെല്‍മെറ്റ് ധരിക്കത്തതിനെ തുടർന്ന് യുവാവിന്‍റെ നെറ്റിയില്‍ ബൈക്കിന്‍റെ ചാവി ഉപയോഗിച്ച് കുത്തി മുറിവേല്‍പ്പിച്ച് പൊലീസ്

ഡറാഡൂണ്‍ : ബൈക്ക് യാത്രികനായ യുവാവ് ഹെല്‍മെറ്റ് ധരിച്ചില്ലെന്ന കുറ്റത്തിന് പൊലീസിന്‍റെ ക്രൂരത.  യുവാവിനെ പിടികൂടിയ പൊലീസ് സംഘം നെറ്റിയില്‍ ബൈക്കിന്റെ ചാവി ഉപയോഗിച്ച് കുത്തി മുറിവേല്‍പ്പിച്ചു.

ഉത്തരാഖണ്ഡിലാണ് സംഭവം നടന്നത്. ബൈക്കില്‍ സുഹൃത്തിനൊപ്പം സഞ്ചരിച്ച യുവാവിനെ പൊലീസ് പട്രോള്‍ സംഘം തടഞ്ഞു. മൂന്ന് പൊലീസുകാരാണ് സംഘത്തിലുണ്ടായിരുന്നത്. ബൈക്കോടിച്ച യുവാവ് ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ഇതോടെ പൊലീസുകാര്‍ യുവാവിനെ കൈകാണിച്ച് നിര്‍ത്തി ബൈക്കിന്‍റെ ചാവി കൈക്കലാക്കി. ഇതിനെ തുടര്‍ന്ന് യുവാക്കളും പൊലീസും തമ്മില്‍ വാക്ക് തര്‍ക്കം അരങ്ങേറി. തുടർന്ന്
ബൈക്കിന്‍റെ ചാവി ഉപയോഗിച്ച് ഒരു പൊലീസുകാരന്‍ യുവാവിന്‍റെ നെറ്റിയില്‍ കുത്തുകയായിരുന്നു.

എന്നാൽ യുവാവിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രിയില്‍ ബൈക്കില്‍ പെട്രോള്‍ തീര്‍ന്നതിനാല്‍ അത് നിറയ്ക്കാന്‍ പുറത്തിറങ്ങിയതാണെന്നും. പെട്ടെന്ന് ഇറങ്ങിയതിനാല്‍ ഹെല്‍മെറ്റ് ധരിക്കാന്‍ വിട്ടുപോയി എന്നുമാണ് സംഭവത്തിൽ യുവാവ് നല്‍കിയ മൊഴി. അതേസമയം സംഭവം വിവാദമായതോടെ പ്രദേശത്ത് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങി. പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ സംഖര്‍ഷത്തില്‍ ഒരു പൊലീസുകാരന് പരിക്കുപറ്റി. പ്രദേശത്തെ എംഎല്‍എ രാജ്കുമാര്‍ തുക്രാല്‍ വിശദമായ അന്വേഷണം നടക്കും എന്ന് ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

 

shortlink

Post Your Comments


Back to top button