ബീജിങ് : കൊറോണവൈറസ് പ്രതിസന്ധി മറികടക്കാന്‍ നേപ്പാളിനോടും അഫ്ഗാനിസ്ഥാനോടും ‘ഉരുക്ക് സഹോദരന്’ പാകിസ്താനെ പോലെ ആകാന്‍ ആവശ്യപ്പെട്ട് ചൈന. പാകിസ്താന്, നേപ്പാള്‍, അഫ്ഗാനിസ്ഥാന്, ചൈന എന്നീ നാല് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുത്ത വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നാല് രാജ്യങ്ങളും തമ്മില്‍ സഹകരണം വേണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കോവിഡ് പ്രതിരോധത്തില്‍ സംയുക്ത സഹകരണം ആവശ്യപ്പെട്ട ചൈനീസ് വിദേശകാര്യ മന്ത്രി പാകിസ്താനും ചൈനയും തമ്മിലുള്ള ‘ഉരുക്ക് സഹോദര’ ബന്ധം ഊന്നിപറഞ്ഞു. ഈ ബന്ധം ഉദ്ധരിച്ച് വ്യാപാര-ഗതാഗത ഇടനാഴികളിലൂടെയുള്ള ഒഴുക്ക് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ആവശ്യപ്പെട്ടു.
അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വീണ്ടെടുക്കുക, വികസനം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ നാല് മന്ത്രിമാരും ചര്‍ച്ച ചെയ്തതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. അഫ്ഗാനിസ്ഥാന് ആക്ടിങ് വിദേശകാര്യ മന്ത്രി മുഹമ്മദ് ഹനീഫ് അത്മര്‍, പാകിസ്താന് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി, നേപ്പാള്‍ വിദേശകാര്യ മന്ത്രി പ്രദീപ് കുമാര്‍ ഗ്യാവാലി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Post Your Comments