Latest NewsCinemaBollywoodNewsIndia

മുള്‍ക്ക് ഒഴികെ 40 വര്‍ഷമായി ഒരു ബോളിവുഡ് സിനിമ പോലും ഞാന്‍ കണ്ടിട്ടില്ല-താപ്സിയെ അഭിനന്ദിച്ച്‌ മാര്‍ക്കണ്ഡേയ കട്ജു

ചിത്രത്തില്‍ നിങ്ങളുടേയും ഋഷി കപൂറിന്റേയും പ്രകടനം മികച്ചതായിരുന്നു," അദ്ദേഹം പറഞ്ഞു.

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ടും നിലപാടുകള്‍ കൊണ്ടും ബോളിവുഡിലും തെന്നിന്ത്യയിലും തന്റേതായ ഇടം കണ്ടെത്തിയ അഭിനയത്രിയാണ് താപ്‌സി പന്നു. ഏറ്റവും ഒടുവില്‍ ഇറങ്ങിയ ഥപ്പട് ഉള്‍പ്പെടെ താപ്സിയുടെ നിരവധി ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. ഇപ്പോളിതാ താപ്‌സിക്ക് അഭിനന്ദനവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവും.

താപ്‌സിയുടെ മുള്‍ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കട്ജു അഭിനന്ദനമറിയിച്ചത്. 40 വര്‍ഷത്തോളമായി ഒരു ബോളിവുഡ് സിനിമ പോലും താന്‍ കണ്ടിട്ടില്ലെന്നും എന്നാല്‍ മുള്‍ക് കണ്ടുവെന്നും താപ്‌സിയുടെ പ്രകടനം മികച്ചതാണെന്നുമാണ് കട്ജു ട്വീറ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ഋഷി കപൂറിന്റെ പ്രകടനത്തേയും അദ്ദേഹം പ്രശംസിച്ചു.

“മാഡം, എനിക്ക് 74 വയസ്സാണ്. കാലിഫോര്‍ണിയയില്‍ വച്ച്‌ ഞാന്‍ കണ്ട മുള്‍ക്ക് ഒഴികെ 40 വര്‍ഷമായി ഒരു ബോളിവുഡ് സിനിമ പോലും ഞാന്‍ കണ്ടിട്ടില്ല. ചിത്രത്തില്‍ നിങ്ങളുടേയും ഋഷി കപൂറിന്റേയും പ്രകടനം മികച്ചതായിരുന്നു,” അദ്ദേഹം പറഞ്ഞു.

കട്ജുവിന് നന്ദി പറഞ്ഞ താപ്സി, തന്റെ ചിത്രം അദ്ദേഹം ശ്രദ്ധിച്ചതില്‍​ ഏറെ സന്തോഷമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.മുള്‍ക്കിനെ കുറിച്ച്‌ നിരവധി ആളുകള്‍ മോശമായി സംസാരിക്കുകയും ഇന്ത്യയില്‍ മുസ്ലീങ്ങളെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നതെങ്ങനെയെന്ന് ചിത്രീകരിക്കുന്ന ഈ മഹത്തായ ചിത്രത്തെ, ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ കുറഞ്ഞ ഐ‌എം‌ഡിബി റേറ്റിംഗുകള്‍ നല്‍കി തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ഋഷി കപൂര്‍, താപ്‌സി എന്നിവക്ക് പുറമെ രജത് കപൂര്‍, നീന ഗുപ്ത, മനോജ് പഹ്‌വ എന്നിവരും 2018ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ഭാഗമായിരുന്നു. ഥപ്പട്, ആര്‍ട്ടിക്കിള്‍ 15 എന്നീ ചിത്രങ്ങള്‍​ സംവിധാനം ചെയ്ത അനുഭവ് സിന്‍ഹയാണ് ചിത്രത്തിന്റെ സംവിധായകന്‍.

shortlink

Post Your Comments


Back to top button