ന്യൂഡല്‍ഹി • 59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ച് ഏകദേശം ഒരു മാസം പിന്നിടുമ്പോള്‍ 47 ചൈനീസ് ആപ്ലിക്കേഷനുകൾ കൂടി രാജ്യത്ത് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. ഇത് മുമ്പ് നിരോധിച്ച ആപ്ലിക്കേഷനുകളുടെ ക്ലോണുകളായിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഇന്ന് നിരോധിച്ച ആപ്ലിക്കേഷനുകളില്‍ പബ്ജി മൊബൈലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചനയുണ്ട്. നിരോധിച്ച മൊബൈൽ അപ്ലിക്കേഷനുകളുടെ പട്ടിക മന്ത്രാലയം ഉടൻ പ്രസിദ്ധീകരിക്കുമെന്ന് കരുതുന്നു.
മുന്‍പ് നിരോധിച്ച ആപ്ലിക്കേഷനുകളുടെ ക്ലോണുകളാണ് ഇവയെന്ന് കണ്ടെത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
നിരോധിച്ച 59 ആപ്ലിക്കേഷനുകള്‍ ഉത്തരവുകള്‍ കര്‍ശനമായി പാലിക്കണമെന്നും ലംഘനമുണ്ടായാൽ ഗുരുതരമായ നടപടി നേരിടേണ്ടി വരുമെന്നും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (മീറ്റി) മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍.
ബന്ധപ്പെട്ട എല്ലാ കമ്പനികൾക്കും മന്ത്രാലയം കത്തെഴുതിയിട്ടുണ്ട്, നേരിട്ടോ അല്ലാതെയോ ആപ്ലിക്കേഷനുകൾ ലഭ്യമാക്കുന്നത് ഐടി നിയമടത്തിന്റെയും മറ്റ് നിയമങ്ങളുടെയും ലംഘനമാണെന്ന് മന്ത്രലായം കത്തില്‍ വ്യക്തമാക്കി.
ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്നാണ് ദേശീയ സുരക്ഷാ പ്രശ്‌നങ്ങങ്ങള്‍ ചൂണ്ടികാട്ടി ടിക് ടോക്, ഹെലോ, യു.സി ബ്രൌസര്‍ എന്നിവയുള്‍പ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ സർക്കാർ ജൂൺ 29 ന് നിരോധിച്ചത്.ഈ നടപടി കോടിക്കണക്കിന് ഇന്ത്യൻ മൊബൈൽ ഉപയോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
ക്ലബ് ഫാക്ടറി, ഷെയർ, ലൈക്ക്, മി വീഡിയോ കോൾ (ഷിയോമി), വെയ്‌ബോ, ബൈഡു, ബിഗോ ലൈവ് എന്നിവയും നിരോധിച്ച ആപ്പുകളില്‍ പെടുന്നു.
Post Your Comments