കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ സാധനങ്ങൾ വാങ്ങാൻ ഹോം ഡെലിവറി സംവിധാനങ്ങളാണ് ആളുകൾ ഉപയോഗിക്കുന്നത്. അതേസമയം ഡെലിവറി ചെയ്യാനെത്തുന്ന ആളുകളുമായി കുട്ടികളെ ഇടപെടാൻ അനുവദിക്കരുതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കുട്ടികൾക്ക് അസുഖം ബാധിക്കാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായാണ് നടപടി. ഇതോടൊപ്പം അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി ശരിയായ രീതിയിൽ ഭക്ഷണം തയ്യാറാക്കുന്നതിനെക്കുറിച്ചും ഓൺലൈനിൽ ഓർഡർ ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ബോധവത്കരിക്കുന്നതിന് ഒരു സോഷ്യൽ മീഡിയ കാമ്പെയ്നും നടത്തുന്നുണ്ട്.
Read also: ടാറ്റാ ഗ്രൂപ്പിന്റെ കോവിഡ് ആശുപത്രിയുടെ നിർമാണത്തിനെത്തിയ മാനേജർക്കും കോവിഡ്
സാധനങ്ങൾ വാങ്ങുമ്പോൾ പണം നൽകിയുള്ള ഇടപാടുകൾ കുറച്ച് ഓൺലൈൻ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കണം. പണമായി നൽകാനാണെങ്കിൽ കൃത്യമായ തുക നൽകാൻ ശ്രദ്ധിക്കണമെന്നും അധികൃതർ പറയുന്നു. സൂപ്പർമാർക്കറ്റുകളിൽ നിന്ന് പലചരക്ക് സാധനങ്ങൾ വാങ്ങാൻ പോകുന്നവർ അധിക സമയം അവിടെ ചിലവഴിക്കാതിരിക്കാനായി വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കണം. പെട്ടെന്ന് തന്നെ സാധനങ്ങൾ വാങ്ങി മടങ്ങണമെന്നും നിർദേശത്തിൽ പറയുന്നു.
Post Your Comments