KeralaCinemaMollywoodNews

കോവിഡ് കാലത്തെ അതിജീവനത്തിനായി കൃഷിയിറക്കി കലാകാരന്മാര്‍

കോവിഡ് നല്‍കിയ നിര്‍ബന്ധിത ഇടവേളയില്‍ അതിജീവനത്തിനായി കൃഷിയിറക്കി കലാകാരന്മാര്‍,തൃക്കണാപുരത്തെ കലാകാരന്മാരുടെ കൂട്ടായ്മയായ ‘ഉന്നം’ എന്ന ട്രൂപ്പില്‍പ്പെട്ടവരാണ് കൃഷിപ്പണികളുമായി മണ്ണിലിറങ്ങിയത്.നടന്‍ സാലു കൂറ്റനാട് ഉള്‍പ്പെടെയുള്ളവര്‍ മിമിക്രി കലാകാരനും നടനുമായ ഇടവേളറാഫിയുടെ കൃഷിയിടത്തില്‍ ഞായറാഴ്ച ഒത്തുകൂടി ഇവര്‍ വിത്തിറക്കി.സിനിമാമേഖലകളില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന കലാകാരന്മാരുടെ കൂട്ടായ്മയാണ് ‘ഉന്നം’.ധാന്യവിഭവങ്ങളും ഇലച്ചെടികളും പച്ചക്കറികളുമാണ് കൃഷിചെയ്യുന്നത്. സാലുവിനും റാഫിക്കും പുറമേ കലാഭവന്‍ ബിജു, ലത്തീഫ് കുറ്റിപ്പുറം, രവീന്ദ്രന്‍ കലാഭവന്‍, മഹേഷ് കുറ്റിപ്പുറം, മണി കൂടല്ലൂര്‍, അശോകന്‍ കുറ്റിപ്പുറം, നിഖില്‍ എടപ്പാള്‍, എ.പി. ഗോപാലകൃഷ്ണന്‍ തുടങ്ങിയവരാണ് കൃഷിക്ക്‌ നേതൃത്വംനല്‍കുന്നത്.

shortlink

Post Your Comments


Back to top button