തിരുവനന്തപുരം • സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തെ കൊറോണ വൈറസ് സ്ഥിതി ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നഗരത്തിൽ മൊത്തം ‘ഏഴ് വലിയ കമ്മ്യൂണിറ്റി ക്ലസ്റ്ററുകൾ’ ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ സാഹചര്യത്തില്‍ നഗരത്തില്‍ ലോക്ക്ഡൗണ്‍ തുടരുകയാണ്. ലോക്ക്ഡൗണില്‍ എന്തെങ്കിലും ഇളവ് നൽകേണ്ടതുണ്ടോ എന്ന് നിർണ്ണയിക്കാൻ റിപ്പോർട്ട് തയ്യാറാക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
“ഏഴ് വലിയ കമ്മ്യൂണിറ്റി ക്ലസ്റ്ററുകളുമായി സംസ്ഥാന തലസ്ഥാനത്തെ കോവിഡ് -19 സ്ഥിതി ഗുരുതരമായി തുടരുന്നു. നിലവിലുള്ള ലോക്ക്ഡൗണില്‍ എന്തെങ്കിലും ഇളവുകൾ നൽകണമോ എന്ന് റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്”, – മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
അതേസമയം, ഇന്ന് തിരുവനന്തപുരം 161 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 137 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.
Post Your Comments